ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയുടെ ആകെ  കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 42  കോടി എന്ന നാഴികക്കല്ല് പിന്നിട്ടു

പോസ്റ്റഡ് ഓണ്‍: 23 JUL 2021 11:13AM by PIB Thiruvananthpuram
 
 
 
ന്യൂ ഡൽഹി, ജൂലൈ 23,2021
 
രാജ്യത്തിതുവരെ നൽകിയ ആകെ വാക്‌സിനുകളുടെ എണ്ണം 42  കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താൽക്കാലിക റിപ്പോർട്ട് അനുസരിച്ച്  51,94,364 സെഷനുകളിലൂടെ ആകെ 42,34,17,030 വാക്‌സിൻ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  54,76,423  ഡോസ് വാക്‌സിൻ നൽകി.
 
 
ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
 
രാജ്യത്താകെ ഇതുവരെ 3,04,68,079 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,740 പേർ സുഖം പ്രാപിച്ചു. ദേശീയ രോഗമുക്തി നിരക്ക് 97.36%.
 
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,342 പേർക്കാണ്.
 
തുടർച്ചയായ 26 -ാം ദിവസവും 50,000ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.
 
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 4,05,513 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ  1.30% മാത്രമാണ്.
 
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,68,561 പരിശോധനകൾ നടത്തി. ആകെ 45.29 കോടി (45,29,39,545) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
 
 
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ  2.14 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.12 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 32-ാം ദിവസവും 3 ശതമാനത്തിൽ താഴെയാണ്. ഇതു തുടർച്ചയായ 46 -ാം ദിവസവും 5 ശതമാനത്തിൽ താഴെ തുടരുന്നു.

 

 

SKY


( റിലീസ് ഐ.ഡി: 1738056) സന്ദര്‍ശക കൗണ്ടര്‍ : 212
ഈ റിലീസ് വായിക്കുക: Bengali , English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil , Kannada