പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിദിശയിലെ കിണർ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; പി എം എൻ ആർ എഫിൽ നിന്ന് സഹായ ധനം പ്രഖ്യാപിച്ചു

Posted On: 16 JUL 2021 11:30PM by PIB Thiruvananthpuram

മധ്യ പ്രദേശിലെ വിദിശയിലുണ്ടായ കിണർ ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  അഗാധ ദുഃഖം രേഖപ്പെടുത്തി . ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക്  പി എം എൻ ആർ എഫിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചതായി  അദ്ദേഹം പ്രഖ്യാപിച്ചു. 

പി എം ഓ ഒരു ട്വീറ്റിൽ പറഞ്ഞു : 

" വിദിശയിലുണ്ടായ ദുരന്തത്തിൽ അതിയായി വേദനിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക്  പി എം എൻ ആർ എഫിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം  നൽകും. : പ്രധാനമന്ത്രി നരേന്ദ്ര മോദി ."

****



(Release ID: 1736350) Visitor Counter : 164