ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

പയറുവർഗ്ഗങ്ങളുടെ സംഭരണ   പരിധിയെസംബന്ധിച്ച്   ചില മാധ്യമ വിഭാഗങ്ങളിൽ / സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്ന  തെറ്റായ വിവരങ്ങളെ  കുറിച്ചുള്ള  വിശദീകരണം

Posted On: 15 JUL 2021 11:50AM by PIB Thiruvananthpuram



ന്യൂ ഡൽഹി. 15 , ജൂലായ് 2021
 
പയർ  വർഗങ്ങളുടെ  സംഭരണ  പരിധി നീക്കംചെയ്‌തുവെന്ന രീതിയിൽ  ഒരു വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽ  പെട്ടിട്ടുണ്ട് . ഇക്കാര്യത്തിൽ 2.7.21 ൽ പുറപ്പെടുവിച്ച, പയർ  വർഗങ്ങൾക്കു  സംഭരണ പരിധി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്   നീക്കംചെയ്‌തിട്ടില്ലെന്നും അവ നടപ്പിലാക്കുകയാണെന്നും വ്യക്തമാക്കുന്നു.  സംസ്ഥാനങ്ങൾ ഈ ഉത്തരവുകൾ നടപ്പാക്കുന്നത് സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഉപഭോക്തൃ കാര്യവകുപ്പ് വികസിപ്പിച്ചെടുത്ത പോർട്ടലിൽ സ്റ്റോക്കിസ്റ്റുകൾ പ്രഖ്യാപിച്ച സംഭരണ അളവും പയറുവർഗ്ഗ സംഭരണത്തിനായി  ബാങ്കിൽ നിന്ന് എടുത്ത വായ്പകളും അല്ലെങ്കിൽ ഇറക്കുമതിക്കാർ ഇറക്കുമതി ചെയ്യുന്ന അളവും തമ്മിൽ പൊരുത്തക്കേട് നിലനിൽക്കുന്ന വിവരങ്ങളും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.സ്റ്റോക്ക് പരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
IE 


(Release ID: 1735877) Visitor Counter : 239