മന്ത്രിസഭ

കേന്ദ്ര പട്ടികയിലെ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗ്ഗീകരണം സംബന്ധിച്ച പ്രശ്നം പരിശോധിക്കുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം രൂപീകരിച്ച കമ്മീഷന്റെ കാലാവധി നീട്ടുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.

Posted On: 14 JUL 2021 4:05PM by PIB Thiruvananthpuram


 കേന്ദ്ര പട്ടികയിലെ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കുള്ളിൽ ഉപ വർഗ്ഗീകരണം സംബന്ധിച്ച പ്രശ്നം പരിശോധിക്കുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 340 പ്രകാരം രൂപീകരിച്ച കമ്മീഷന്റെ കാലാവധി നീട്ടുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നൽകി. 2021 ജൂലൈ 31 ന് ശേഷം 2022  ജനുവരി 31  വരെ 6 മാസത്തേക്കാണ് ദീർഘിപ്പിച്ചിട്ടുള്ളത്.


പ്രയോജനം

നിർദ്ദിഷ്ട കാലാവധി നീട്ടലും അതിന്റെ റഫറൻസ് നിബന്ധനകളിലെ  കൂട്ടിച്ചേർക്കലുകളും ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച ശേഷം ഒബിസി വിഭാഗങ്ങളുടെ  ഉപ വർഗ്ഗീകരണം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ “കമ്മീഷനെ” പ്രാപ്തമാക്കും.


നടപ്പാക്കൽ ഷെഡ്യൂൾ:

“കമ്മീഷന്റെ” കാലാവധി 31.7.2021 എന്നതിനപ്പുറം 6 മാസം ,  31.01.2022 വരെ നീട്ടുന്നതിനുള്ള ഉത്തരവ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യും


(Release ID: 1735448) Visitor Counter : 287