രാഷ്ട്രപതിയുടെ കാര്യാലയം

ഔദ്യോഗിക പത്രപ്രസ്താവന

Posted On: 06 JUL 2021 1:13PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 06,2021

ന്യൂഡൽഹി, 06 ,ജൂലൈ 2021

താഴെപ്പറയുന്ന നിയമനങ്ങൾ / മാറ്റങ്ങൾ വരുത്തയതായി   രാഷ്ട്രപതിഭവൻ പത്ര പ്രസ്താവനയിൽ   അറിയിച്ചു.


I.  മിസോറാം ഗവർണറായിരുന്നശ്രീ പി.എസ്. ശ്രീധരൻ പിള്ളയെ  ഗോവ ഗവർണറായി മാറ്റി നിയമിച്ചു.

II. ഹരിയാന ഗവർണറായിരുന്ന ശ്രീ സത്യദേവ് നാരായണ ആര്യയെ ത്രിപുര ഗവർണറായി മാറ്റി നിയമിച്ചു .

III. ത്രിപുര ഗവർണറായിരുന്ന ശ്രീ രമേശ് ബെയ്‌സിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു.

IV. കർണാടക ഗവർണറായി ശ്രീ തവാർചന്ദ് ഗെലോട്ടിനെ  നിയമിച്ചു .

V . ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന വി. ശ്രീ ബന്ദാരു  ദത്താത്രയയെ സ്ഥലംമാറ്റി ഹരിയാന ഗവർണറായി നിയമിച്ചു.
 
VI .  മിസോറാം ഗവർണറായി ഡോ. ഹരിബാബു കമ്പമ്പതിയെ നിയമിച്ചു .

VII. മധ്യപ്രദേശ് ഗവർണറായി ശ്രീ മംഗുഭായ് ചഗൻഭായ് പട്ടേലിനെ  നിയമിച്ചു.

 VIII. ഹിമാചൽ പ്രദേശ് ഗവർണറായി ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ നിയമിച്ചു.

 മേൽപ്പറഞ്ഞ നിയമനങ്ങൾ അതത് ഓഫീസുകളുടെ ചുമതല  ഗവർണർമാർ ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.

IE 



(Release ID: 1733078) Visitor Counter : 297