വിദ്യാഭ്യാസ മന്ത്രാലയം

യുണൈറ്റഡ് ഡിസ്ട്രിക്ട്  ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് (UDISE+) 2019-20 ന്റെ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി  പ്രകാശനം ചെയ്തു.

Posted On: 01 JUL 2021 1:27PM by PIB Thiruvananthpuramന്യൂഡൽഹി , ജൂലൈ 01,2021


 ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട യുണൈറ്റഡ് ഡിസ്ട്രിക്ട്  ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യൂക്കേഷൻ പ്ലസ് (UDISE+) 2019-20  ന്റെ റിപ്പോർട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊഖ്രിയാൽ നിഷാങ്ക്  ഇന്ന് പ്രകാശനം ചെയ്തു.


 പ്രധാന വിവരങ്ങൾ


 #പ്രീ പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെ പഠനം നടത്തുന്ന സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം, 2019 -20 കാലയളവിൽ 26.45 കോടി പിന്നിട്ടു. 2018 -19 കാലയളവിനെക്കാൾ 42.3 ലക്ഷം കൂടുതലാണ് ഇത്

 # 2018 -19 കാലയളവിനെ അപേക്ഷിച്ച് 2019 -20 ൽ, അപ്പർ പ്രൈമറി തലത്തിലെ ഗ്രോസ് എന്റോൾമെന്റ് അനുപാതം  87.7 ശതമാനത്തിൽ നിന്നും 89.7 ശതമാനമായും, എലമെന്ററി  തലത്തിൽ
 96.1 ശതമാനത്തിൽനിന്നും 97.8 ശതമാനമായും, സെക്കൻഡറി തലത്തിൽ 76.9 ശതമാനത്തിൽ നിന്നും 77.9 ശതമാനമായും  ഉയർന്നിട്ടുണ്ട്.ഹയർ സെക്കൻഡറി തലത്തിൽ 2018 -19 കാലയളവിലെ 50.1% എന്നത് , 2019- 20 ൽ  51.4 ശതമാനമായി വർധിച്ചിട്ടുണ്ട്

 
 # 2019 -20 കാലയളവിൽ 96. 87 ലക്ഷം അധ്യാപകരാണ് സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. 2018 -19 വർഷത്തേക്കാൾ 2.57 ലക്ഷം അധികമാണ് ഇത്.

# 2019- 20 ലെ വിദ്യാർത്ഥി അധ്യാപക അനുപാതം, പ്രൈമറിതലത്തിൽ 26.5 അപ്പർ പ്രൈമറി, സെക്കൻഡറി തലങ്ങളിൽ  18.5, ഹയർ സെക്കൻഡറി തലത്തിൽ 26.1 എന്നിങ്ങനെയാണ്  

 മുൻവർഷത്തെ അപേക്ഷിച്ച് 2019 -20 കാലയളവിൽ ദിവ്യാങ്കർ ആയ  കുട്ടികളുടെ പ്രവേശനത്തിൽ   6.52 ശതമാനത്തിന്റെ  വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

 പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥിനികളുടെ എണ്ണം 12.08 കോടിയിൽ കൂടുതലാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 14.08 ലക്ഷം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്

 സെക്കൻഡറി,ഹയർസെക്കൻഡറി തലങ്ങളിലെ ആൺ-പെൺ അനുപാതം 2012-13  നും  2019-20 നും ഇടയിൽ മെച്ചപ്പെട്ടിട്ടുണ്ട്.

 2019- 20ൽ രാജ്യത്തെ 80 ശതമാനം വിദ്യാലയങ്ങളിലും വൈദ്യുതി (functional electricity )  ലഭ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 6% വർദ്ധനയാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്

 കമ്പ്യൂട്ടർ സൗകര്യമുള്ള വിദ്യാലയങ്ങളുടെ എണ്ണം 2019 -20  കാലത്ത് 5.2 ലക്ഷം ആയി ഉയർന്നിട്ടുണ്ട്. മുൻവർഷം ഇത് 4.7 ലക്ഷമായിരുന്നു

 സജീവ ഇന്റർനെറ്റ് സൗകര്യം ഉള്ള വിദ്യാലയങ്ങൾ 2018 -19 ൽ  2.9 ലക്ഷം ആയിരുന്നത് 2019-20ൽ  3.36 ലക്ഷമായി ഉയർന്നിട്ടുണ്ട് .
 
 2019- 20 കാലയളവിൽ രാജ്യത്തെ 90% വിദ്യാലയങ്ങളിലും ഹാൻഡ് വാഷ്  സൗകര്യം ലഭ്യമാണ്. 2012 -13 കാലയളവിൽ 36.3 ശതമാനം മാത്രമായിരുന്നു  എന്നത് പരിഗണിക്കുമ്പോൾ ഇത് വലിയ ഒരു പുരോഗതിയാണ്

 2019 -20 ഇൽ രാജ്യത്തെ 83 ശതമാനം വിദ്യാലയങ്ങളിലും വൈദ്യുതി ലഭ്യമാണ്. മുൻവർഷത്തേക്കാൾ 7 ശതമാനം വർധനവാണ് ഇത്.

2012-13 കാലയളവിൽ 54.6 ശതമാനം വിദ്യാലയങ്ങളിൽ മാത്രമാണ് വൈദ്യുതി ലഭ്യമായിരുന്നത്.  

 2019- 20 കാലയളവിൽ രാജ്യത്തെ 82% വിദ്യാലയങ്ങൾ വിദ്യാർഥികൾക്കായി വൈദ്യപരിശോധന സംഘടിപ്പിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം വർധനവാണ് ഇത്. 2012-13 ൽ 61.1 ശതമാനം വിദ്യാലയങ്ങൾ മാത്രമാണ് വൈദ്യ പരിശോധന നടത്തിയത്

 2019 -20 കാലയളവിൽ രാജ്യത്തെ 84 ശതമാനം വിദ്യാലയങ്ങളിൽ വായന ശാല/ വായനാമുറി /വായനാ മൂല സൗകര്യം ലഭ്യമാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനം അധികമാണ്.


കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ലിങ്കുകൾ പരിശോധിക്കുകhttps://www.education.gov.in/hi/statistics-new?shs%20term%20node%20tid%20depth%20=394&Apply=Apply

 അല്ലെങ്കിൽ


https://t.co/dtenSUgGgz
 
IE/SKY
 
****


(Release ID: 1732177) Visitor Counter : 230