പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആർച്ചറി ലോകകപ്പിലെ പ്രകടനത്തിന് ദീപിക കുമാരി, അങ്കിത ഭകത്, കൊമാലിക ബാരി, അതാനു ദാസ്, അഭിഷേക് വർമ്മ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 29 JUN 2021 2:53PM by PIB Thiruvananthpuram

പാരീസിൽ നടന്ന ആർച്ചറി ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ചവെച്ച ദീപിക കുമാരി, അങ്കിത ഭകത്, കോമാലിക ബാരി, അതാനു ദാസ്, അഭിഷേക് വർമ്മ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകകപ്പിൽ നമ്മുടെ വില്ലാളികളുടെ മികച്ച പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. തങ്ങളുടെ  വിജയത്തിന്  ദീപിക കുമാരി, അങ്കിത ഭകത്, കൊമാലിക ബാരി, അതാനു ദാസ്, അഭിഷേക് വർമ്മ എന്നിവരെ   അഭിനന്ദിക്കുന്നു,. ഈ രംഗത്തേയ്ക്ക് ഇനി വരാനിരിക്കുന്ന പ്രതിഭകൾക്ക്  ഇത്  പ്രചോദനമാകും . "


(रिलीज़ आईडी: 1731142) आगंतुक पटल : 230
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada