ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 31 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയത് 61.19 ലക്ഷം ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 48,698 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,95,565 ആയി കുറഞ്ഞു; 6 ലക്ഷത്തില്‍ താഴെയായത് 86 ദിവസത്തിനു ശേഷം

തുടര്‍ച്ചയായ 44-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 96.72% ആയി വര്‍ദ്ധിച്ചു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.79%, തുടര്‍ച്ചയായ 19-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

Posted On: 26 JUN 2021 10:46AM by PIB Thiruvananthpuram

രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 31 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. താല്‍ക്കാലിക റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ 7 വരെ 42,00,839 സെഷനുകളിലൂടെ ആകെ 31,50,45,926 ഡോസ് വാക്‌സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 61,19,169 ഡോസ് വാക്‌സിനാണ്.

ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,01,83,459
രണ്ടാം ഡോസ് 71,75,222

മുന്‍നിരപ്പോരാളികള്‍
ഒന്നാം ഡോസ് 1,74,05,275
രണ്ടാം ഡോസ് 93,02,922

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 7,91,80,154
രണ്ടാം ഡോസ് 17,15,458

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 8,59,69,905
രണ്ടാം ഡോസ് 1,40,81,556

60-നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 6,70,95,979
രണ്ടാം ഡോസ് 2,29,35,996

ആകെ 31,50,45,926

ഏവര്‍ക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,698 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ 19-ാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് 5,95,565 പേരാണ്. 86 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയാകുന്നത്.

ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,303-ന്റെ കുറവാണുണ്ടായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.97% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. 
 


കൂടുതല്‍ പേര്‍ രോഗമുക്തരാകുന്നതിനാല്‍, രാജ്യത്ത് തുടര്‍ച്ചയായ 44-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,818 പേരാണ് രോഗമുക്തരായത്. 

പുതിയ പ്രതിദിന രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,000-ത്തിലധികമാണ് (16,120) രോഗമുക്തരുടെ എണ്ണം.


രാജ്യത്തിതുവരെ ആകെ 2,91,93,085 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,818 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് പതിവായി വര്‍ധിച്ച് 96.72% ആയി. 
 
രാജ്യത്തൊട്ടാകെ പരിശോധനാശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 17,35,781 പരിശോധനകള്‍ നടത്തി. ആകെ 39.78 കോടി (39,95,68,448) പരിശോധനകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.97 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.79 ശതമാനവുമാണ്. തുടര്‍ച്ചയായ 19-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.
 



(Release ID: 1730467) Visitor Counter : 224