ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയില്‍ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയത് 64.89 ലക്ഷം ഡോസ് വാക്‌സിന്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,27,057 ആയി കുറഞ്ഞു

തുടര്‍ച്ചയായ 42-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 96.61% ആയി വര്‍ദ്ധിച്ചു

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.91%, തുടര്‍ച്ചയായ 17-ാം ദിവസവും 5 ശതമാനത്തില്‍ താഴെ

प्रविष्टि तिथि: 24 JUN 2021 11:06AM by PIB Thiruvananthpuram

രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക വിവരം അനുസരിച്ച് 40,45,516 സെഷനുകളിലൂടെ ആകെ 30,16,26,028 ഡോസ് വാക്‌സിനാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,89,599 ഡോസ് വാക്‌സിന്‍ നല്‍കി.


ഇതില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു:

ആരോഗ്യപ്രവര്‍ത്തകര്‍

ആദ്യ ഡോസ് 1,01,58,915
രണ്ടാമത്തെ ഡോസ് 71,32,888


മുന്‍നിരപ്പോരാളികള്‍

ആദ്യ ഡോസ് 1,73,03,658
രണ്ടാമത്തെ ഡോസ് 91,85,106


18-44 പ്രായപരിധിയിലുള്ളവര്‍

ആദ്യ ഡോസ് 7,06,62,665
രണ്ടാമത്തെ ഡോസ് 15,02,078


45-59 പ്രായപരിധിയിലുള്ളവര്‍ 

ആദ്യ ഡോസ് 8,39,38,683
രണ്ടാമത്തെ ഡോസ് 1,33,51,488


60 വയസിനുമേല്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 6,61,61,004
രണ്ടാമത്തെ ഡോസ് 2,22,29,543

ആകെ 30,16,26,028

 

കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21-നാണ് ആരംഭിച്ചത്. 
രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ 17-ാം ദിവസവും രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്‌നങ്ങളുടെ ഫലമാണിത്.

ചികിത്സയിലുള്ളവരുടെ എണ്ണവും പതിവായി കുറയുകയാണ്. ഇപ്പോള്‍ ചികിത്സയിലുള്ളത് 6,27,057 പേരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 16,137 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 2.08% മാത്രമാണ്.

കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍ കഴിഞ്ഞ 42 ദിവസമായി പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,885 പേര്‍ രോഗമുക്തരായി.

പ്രതിദിന രോഗബാധിതരെ അപേക്ഷിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,000ല്‍ (14,816) കൂടുതലാണ് രോഗമുക്തരുടെ എണ്ണം.

വേേു:െ//േെമശേര.ുശയ.ഴീ്.ശി/ണൃശലേഞലമറഉമമേ/ൗലെൃളശഹല/െശാമഴല/ശാമഴല003ങഖ96.ഷുഴ

 
രാജ്യത്തിതുവരെ ആകെ 2,90,63,740 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,885 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് പതിവായി ഉയര്‍ന്ന് നിലവില്‍ 96.61% ആണ്.


രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 18,59,469 പരിശോധനകളാണ്്. ആകെ 39.78 കോടിയിലേറെ (39,78,32,667) പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തി.

പരിശോധന വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് താഴ്ന്ന നിലയില്‍ തുടരുന്നു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.04 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.91 ശതമാനം. തുടര്‍ച്ചയായ 17 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.


 

***


(रिलीज़ आईडी: 1729960) आगंतुक पटल : 295
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Kannada