സാംസ്‌കാരിക മന്ത്രാലയം

ഇന്ത്യയിലുടനീളം 75 പൈതൃക കേന്ദ്രങ്ങളിൽ  യോഗ പരിപാടികൾ സംഘടിപ്പിച്ചു

Posted On: 21 JUN 2021 1:04PM by PIB Thiruvananthpuram


ന്യൂഡൽഹി , ജൂൺ 21,2021


ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദില്ലിയിലെ ചരിത്രപരമായ ചെങ്കോട്ടയിൽ സാംസ്കാരിക, ടൂറിസം സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ , യോഗ വിദഗ്ധർ , യോഗ ആരാധകർ  എന്നിവരോട് ചേർന്ന് യോഗ അവതരിപ്പിച്ചു.“ആസാദി കാ അമൃത് മഹോത്സവ്” പ്രചാരണത്തിന്റെ ഭാഗമായി “യോഗ, ഒരു ഇന്ത്യൻ പൈതൃകം” എന്ന യജ്ഞത്തിന്  നേതൃത്വം നൽക്കുകയായിരുന്നു കേന്ദ്രമന്ത്രി.


രാജ്യത്തിൻറെ സ്വാതന്ത്ര ലബ്ദിയുടെ   75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി   മന്ത്രാലയത്തിനു കീഴിലുള്ള  എല്ലാ സ്ഥാപനങ്ങളുടെയും  സജീവ പങ്കാളിത്തത്തോടെ 75 സാംസ്കാരിക പൈതൃക സ്ഥലങ്ങളിൽ ഇന്ന് യോഗ പരിപാടി സംഘടിപ്പിച്ചു. നിലവിലെ മഹാമാരി  സാഹചര്യം കണക്കിലെടുത്ത്, ഓരോ സഥലങ്ങളിലും  യോഗയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിരുന്നു

.യോഗാ പ്രകടനത്തിന് മുമ്പ് കേന്ദ്രമന്ത്രിയും പരിപാടിയിൽ പങ്കെടുത്തവരും അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ  പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം കണ്ടു.

ചെങ്കോട്ടയിൽ നടന്ന യോഗാ ആഘോഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ,  സാധാരണ യോഗ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയ  യോഗ പരിശീലനത്തിന്റെ  പല ഭാഷകളിലുള്ള നിരവധി വീഡിയോകൾ  mYoga ആപ്ലിക്കേഷനിൽ ലഭ്യമാണെന്ന്   ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ  പറഞ്ഞു.

കേരളത്തിൽ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, തൃശൂർ സർക്കിൾ  അന്താരാഷ്ട്ര യോഗ ദിനാചരണം 2021 ജൂൺ 21  ന് പാലക്കാട് കോട്ട, തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു.
 
IE/SKY


(Release ID: 1729082) Visitor Counter : 127