സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

2021-22 വര്‍ഷത്തേക്കുള്ള ഫോസ്ഫറ്റിക് & പൊട്ടാസിക് (പി & കെ) രാസവളങ്ങള്‍ക്കുള്ള പോഷകാധിഷ്ഠിത സബ്‌സിഡി (എന്‍ബിഎസ്) നിരക്കുകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

प्रविष्टि तिथि: 16 JUN 2021 3:36PM by PIB Thiruvananthpuram

2021-22 പി & കെ (ഫോസ്ഫറ്റിക് & പൊട്ടാസിക്) വളങ്ങള്‍ക്ക് നിലവിലെ സീസണ്‍ വരെയുള്ള പോഷകാധിഷ്ഠിത സബ്‌സിഡി നിരക്കുകള്‍ നിശ്ചയിക്കാനുള്ള രാസവള വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. വിജ്ഞാപന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന എന്‍ബിഎസ് ഇനിപ്പറയുന്നവയായിരിക്കും :

ഓരോ കിലോയുടെ സബ്സിഡി നിരക്ക് (രൂപയിൽ)

      N (നൈട്രജൻ)

      P (ഫോസ്ഫറസ്)

K  (പൊട്ടാഷ്)

S  (സൾഫർ)

18.789

45.323

10.116

2.374

യൂറിയ, 22 ഗ്രേഡ് പി & കെ വളങ്ങള്‍ (ഡിഎപി ഉള്‍പ്പെടെ) എന്നീ രാസവളങ്ങള്‍ വളം നിര്‍മ്മാതാക്കളും ഇറക്കുമതിക്കരും വഴി സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പി ആന്റ് കെ വളങ്ങളുടെ സബ്‌സിഡി നിയന്ത്രിക്കുന്നത് 2010 ജനുവരി 4 മുതല്‍ പ്രാബല്യത്തിലുള്ള എന്‍ബിഎസ് സ്‌കീം പ്രകാരമാണ്. കര്‍ഷക സൗഹാര്‍ദ്ദപരമായ സമീപനത്തിന് അനുസൃതമായി, കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ പി & കെ വളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. എന്‍ബിഎസ് നിരക്കനുസരിച്ചാണ് വളം കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നത്, അങ്ങനെ അവര്‍ക്ക് രാസവളങ്ങള്‍ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നു.

 കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡിഎപിയുടെയും മറ്റ് പി & കെ വളങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെ അന്താരാഷ്ട്ര വില കുത്തനെ വര്‍ദ്ധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ പൂര്‍ത്തിയായ ഡിഎപി മുതലായവയുടെ വിലയും വര്‍ദ്ധിച്ചു.  ഈ കുത്തനെയുള്ള വര്‍ദ്ധനവുണ്ടായിട്ടും, ഇന്ത്യയില്‍ ഡിഎപി വില തുടക്കത്തില്‍ കമ്പനികള്‍ ഉയര്‍ത്തിയിരുന്നില്ല. എങ്കിലും ചില കമ്പനികള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡിഎപി വില വര്‍ദ്ധിപ്പിച്ചു.

 കര്‍ഷകരുടെ ആശങ്കകളോട് സര്‍ക്കാര്‍ പൂര്‍ണ സംവേദനക്ഷമത പുലര്‍ത്തുന്നുണ്ട്. പി & കെ വളങ്ങളുടെ (ഡിഎപി ഉള്‍പ്പെടെ) വിലക്കയറ്റത്തിന്റെ ഫലങ്ങളില്‍ നിന്ന് കര്‍ഷക സമൂഹത്തെ രക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. അതനുസ രിച്ച്, ആദ്യ ഘട്ടമെന്ന നിലയില്‍, കര്‍ഷകര്‍ക്ക് വിപണിയില്‍ ഈ രാസവളങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ എല്ലാ വളം കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് രാസവളങ്ങളുടെ ലഭ്യത സര്‍ക്കാര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

 ഡിഎപിയുടെ വിലനിര്‍ണ്ണയ രംഗത്ത്, എല്ലാ വളം കമ്പനികളോടും അവരുടെ പഴയ ഡിഎപി സ്റ്റോക്കുകള്‍ പഴയ വിലയ്ക്ക് മാത്രം വില്‍ക്കാന്‍ സര്‍ക്കാര്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ   പെട്ടെന്നുള്ള കുതിച്ചുചാട്ടം കാരണം രാജ്യവും കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗ ങ്ങളും മുമ്പ് അനുഭവിച്ചിട്ടില്ലാത്ത കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെന്ന് ഗവണ്മെന്റ്  അംഗീകരിച്ചു.  കോവിഡ് 19 മഹാമാരിക്കാലത്ത് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കേന്ദ്ര ഗവണ്‍മെന്റ് വിവിധ പ്രത്യേക പാക്കേജു കള്‍ പ്രഖ്യാപിച്ചു. സമാനരീതിയില്‍, ഇന്ത്യയിലെ ഡിഎപിയുടെ വിലനിര്‍ണ്ണയ പ്രതിസന്ധി കര്‍ഷകരെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു അവസ്ഥയും ദുരിതവുമാണെന്ന് കണക്കാക്കി എന്‍ബിഎസ് സ്‌കീമിന് കീഴിലുള്ള സബ്‌സിഡി നിരക്കുകള്‍ കര്‍ഷകര്‍ക്കുള്ള പ്രത്യേക പാക്കേജായി കേന്ദ്രം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഡിഎപിയുടെ കുറഞ്ഞ ചില്ലറ വില (മറ്റു പി & കെ വളങ്ങള്‍ ഉള്‍പ്പെടെ) കഴിഞ്ഞ വിളവെടുപ്പുകാലം വരെ കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ സൂക്ഷിക്കാന്‍ കഴിയും.  കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് കോവിഡ് 19 പാക്കേജ് ഒറ്റത്തവണ നടപടിയായി ഇത് നിര്‍വഹിച്ചു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അന്താ രാഷ്ട്ര വിലകള്‍ കുറയുമെന്ന് പ്രതീക്ഷിച്ചതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് അതനുസരിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ആ സമയത്ത് സബ്‌സിഡി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനിക്കുകയും ചെയ്യും. അത്തരമൊരു ക്രമീകരണത്തിനുള്ള അധിക സബ്‌സിഡി ഭാരം ഏകദേശം 14,775 കോടി രൂപയാ യിരിക്കും.

*****

 


(रिलीज़ आईडी: 1727598) आगंतुक पटल : 276
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Gujarati , Odia , Telugu , Kannada , Bengali , Manipuri , English , Urdu , हिन्दी , Punjabi , Tamil