യുവജനകാര്യ, കായിക മന്ത്രാലയം

ടോക്കിയോ ഒളിമ്പിക്സിന് മന്ത്രിതല  സംഘത്തെ  നിയോഗിക്കില്ല

Posted On: 11 JUN 2021 2:59PM by PIB Thiruvananthpuram

 

 
ന്യൂഡൽഹി , ജൂൺ 11,2021
 
ടോക്കിയോ ഒളിമ്പിക്സ് 2020 ലെ ഇന്ത്യൻ ടീമുകളുടെയും കായികതാരങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച് തുടർച്ചയായ   അവലോകനം നടന്നു വരുന്നു .കായികതാരങ്ങളുടെ പ്രകടനം കൂടുതൽ മികച്ചതാക്കാൻ കോച്ചുകൾ, ഡോക്ടർമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി അധിക സപ്പോർട്ട് സ്റ്റാഫുകളെ നിയോഗിക്കാൻ മന്ത്രാലയം തീരുമാനിച്ചു.
 
ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോൾ ആവശ്യകത ഉണ്ടെങ്കിൽ മാത്രമേ കായിക താരങ്ങൾ , പരിശീലകർ , സപ്പോർട്ട് സ്റ്റാഫ് എന്നിവരല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ സന്ദർശനം അനുവദിക്കുകയുള്ളു .ഈ ക്രമീകരണത്തിന്റെ വെളിച്ചത്തിൽ, ടോക്കിയോ ഒളിമ്പിക്സിന് മന്ത്രിതല  സംഘത്തെ  നിയോഗിക്കിക്കേണ്ടതില്ലെന്നു  തീരുമാനിച്ചു.
 
ടോക്കിയോയിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിന് ലോജിസ്റ്റിക് പിന്തുണ നൽകുന്നതിനായി ഒരു ഏക ജാലക സംവിധാനമായി ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ ഒരു ഒളിമ്പിക് മിഷൻ സെൽ സ്ഥാപിക്കും. സാധ്യമായ എല്ലാ സഹായങ്ങളും തടസ്സമില്ലാതെ നൽകുന്നതിന്  വേണ്ടിയാണു ഇത് .
 
IE/SKY


(Release ID: 1726242) Visitor Counter : 140