വിദ്യാഭ്യാസ മന്ത്രാലയം

ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച 2019- 20 ലെ  ദേശീയതല സർവ്വേ റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അനുമതി നൽകി

Posted On: 10 JUN 2021 2:14PM by PIB Thiruvananthpuram


ന്യൂഡൽഹി, ജൂൺ 10, 2021


 ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  2019- 20 ലെ ദേശീയതല സർവ്വേ  റിപ്പോർട്ട് പുറത്തിറക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പോഖ്രിയാൽ 'നിഷാങ്ക് ഇന്ന്  അനുമതി നൽകി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച പ്രധാനപ്പെട്ട പ്രകടന സൂചികകൾ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  

 2015- 16 മുതൽ 2019 -20 വരെയുള്ള കഴിഞ്ഞ അഞ്ച് വർഷക്കാലം, വിദ്യാർഥികളുടെ വിദ്യാലയ പ്രവേശന നിരക്കിൽ 11.4 ശതമാനത്തിന്റെ  വർധന ഉണ്ടായതായി ശ്രീ പോഖ്രിയാൽ 'നിഷാങ്ക്  ചൂണ്ടിക്കാട്ടി. ഇക്കാലയളവിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ  പെൺകുട്ടികളുടെ പ്രവേശന നിരക്കിൽ 18.2 ശതമാനത്തിന്റെ  വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്

 ഉന്നത വിദ്യാഭ്യാസ വകുപ്പ് എല്ലാവർഷവും പുറത്തിറക്കുന്ന ദേശീയതല ഉന്നതവിദ്യാഭ്യാസ സർവ്വേ പരമ്പരയിലെ (AISHE) പത്താമത്തെ റിപ്പോർട്ട് ആണ് ഇതെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെ ചൂണ്ടിക്കാട്ടി

 2019- 20 ദേശീയതല ഉന്നതവിദ്യാഭ്യാസ സർവേയിലെ പ്രധാന വസ്തുതകൾ  താഴെ പറയുന്നു

1. 2019- 20 കാലയളവിൽ ഉന്നത  വിദ്യാഭ്യാസത്തിനായി പ്രവേശനം നേടിയത് 3.85 കോടി പേരാണ്. 2018 -19 കാലയളവിൽ ഇത് 3.74 കോടി ആയിരുന്നു. 11. 36 ലക്ഷത്തിന്റെ ( 3.04 ശതമാനം) വർധനവാണ് ഒരു വർഷത്തിനിടെ ഉണ്ടായിട്ടുള്ളത്. 2014- 15 കാലയളവിൽ ആകെ  പ്രവേശനം നേടിയിരുന്നത് 3.42 കോടി പേരായിരുന്നു


2. നിശ്ചിത പ്രായപരിധിയിൽ പെട്ട യോഗ്യരായ വിദ്യാർത്ഥികളിൽ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയവരുടെ ശതമാനമായ , ഗ്രോസ് എൻറോൾമെന്റ്  റേഷ്യോ (GER), 2019- 20 കാലയളവിൽ 27.1 ശതമാനമാണ്. 2018-19 കാലയളവിൽ ഇത് 26.3 ശതമാനവും 2014 -15 കാലയളവിൽ ഇത് 24.3 ശതമാനവുമായിരുന്നു  


3. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരിലെ  സ്ത്രീ പുരുഷ അനുപാതം, ജെൻഡർ പാരിറ്റി ഇൻഡക്സ്  (GPI), 2018 -19 നെ അപേക്ഷിച്ച് (1.00), 2019- 20 കാലയളവിൽ (1.01) വർദ്ധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുന്നതിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് കൂടുതൽ സാധ്യതകൾ ലഭിക്കുന്നുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.


4. 2019 -20 കാലയളവിൽ  വിദ്യാർത്ഥി അധ്യാപക അനുപാതം 26 ആണ്.

5. ബിരുദ- ബിരുദാനന്തര തലങ്ങളിലെ വിവിധ കോഴ്സുകളിലേക്ക്  3.38 കോടി വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്

6. 2019 -20 കാലയളവിൽ 2.03 ലക്ഷം പേരാണ് പിഎച്ച്ഡി ഗവേഷണം  നടത്തുന്നത്. 2014 -15 കാലയളവിൽ ഇത് 1.17 ലക്ഷമായിരുന്നു


7. രാജ്യത്തെ മൊത്തം അധ്യാപകരുടെ എണ്ണം 15,03,156 ആണ്. ഇതിൽ 57.5 ശതമാനം പുരുഷന്മാരും 42.5 ശതമാനം സ്ത്രീകളുമാണ്.


 റിപ്പോർട്ട് കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

 

 

https://www.education.gov.in/sites/upload_files/mhrd/files/statistics-new/aishe_eng.pdf

 



(Release ID: 1725990) Visitor Counter : 214