ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിക്ക് (UIP) കീഴിലെ വാക്സിനുകൾ കൈകാര്യം ചെയ്യുന്നതിനും, യുഐപി വാക്സിനുകളുടെ സംഭരണ ​​താപനില വിവരങ്ങൾ ട്രാക്കുചെയ്യുന്നതിനും ആരോഗ്യ മന്ത്രാലയം ' ഇ വിൻ' ഉപയോഗിക്കുന്നു.


അനധികൃത വാണിജ്യ ആവശ്യങ്ങൾക്കായി ' ഇ വിൻ 'ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

'കോ വിൻ 'പോർട്ടലിൽ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടെ കോവിഡ് വാക്സിനേഷൻ പരിപാടിയിലെ സുതാര്യത സംരക്ഷിക്കുന്നതിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്

Posted On: 10 JUN 2021 12:29PM by PIB Thiruvananthpuram

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെ ഫലപ്രദമായ വാക്സിനേഷൻ യജ്ഞത്തിന്  2021 ജനുവരി 16 മുതൽ ഒരു 'സമഗ്ര ഗവൺമെന്റ്' സമീപനത്തിലൂടെ കേന്ദ്ര ഗവൺമെന്റ് ആവശ്യമായ പിന്തുണ നൽകുന്നു. രാജ്യമെമ്പാടും യഥാസമയം കോവിഡ്വാക്സിൻ ലഭ്യമാക്കുന്നത് ഉറപ്പുവരുത്താനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.സംഭരണം ഉൾപ്പെടെയുള്ള  വിതരണ ശൃംഖലയെ കാര്യക്ഷമമാക്കുന്നതിനും തുല്യ പ്രാധാന്യം നൽകി വരുന്നു.

 കേന്ദ്ര ആരോഗ്യ മന്ത്രാലയം,  വാക്സിൻ സംഭരണവും താപനിലയും സംബന്ധിച്ച 'ഇ വിൻ' പോർട്ടലും ആയി ബന്ധപ്പെട്ട്  സംസ്ഥാനങ്ങൾ / കേന്ദ്രഭരണപ്രദേശങ്ങൾക്ക്  അയച്ച കത്ത് ചില മാധ്യമങ്ങൾ  ഉയർത്തി കാണിക്കുന്നു.
വാക്സിൻ സംഭരണ താപനിലയും വാക്സിൻ സ്റ്റോക്കുകളുമായും ബന്ധപ്പെട്ട ഇ-വിൻ ഡാറ്റ  പങ്കിടുന്നതിന്, കേന്ദ്ര  ആരോഗ്യ മന്ത്രാലയത്തിന്റെ  മുൻകൂർ അനുമതി നേടുന്നതിന് സംസ്ഥാനങ്ങൾ /  കേന്ദ്രഭരണപ്രദേശങ്ങളോട്നിർദ്ദേശിച്ചിട്ടുണ്ട്.ഈ ഡാറ്റ, വിവിധ ഏജൻസികൾ വാണിജ്യ ആവശ്യത്തിനായി  ദുരുപയോഗം ചെയ്യുന്നത് തടയാൻ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ കീഴിൽ ഉപയോഗിക്കുന്ന ബഹുവിധ വാക്സിനുകളിൽ , നിശ്ചിത വാക്സിൻ ഉപയോഗ പ്രവണതയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ, ഇത്തരം ഓരോ വാക്സിന്റെയും സംഭരണ താപനില വിവരം എന്നിവ വിപണിയിൽ അനധികൃത ഇടപെടൽ നടത്തുന്നതിനും, ഓരോ വാക്സിനും, ശീതീകരണ സംഭരണ ഉപകരണങ്ങളുമായി  ബന്ധപ്പെട്ട ഗവേഷണങ്ങളെയും സ്വാധീനിക്കുന്നതിനും കാരണമായേക്കാം.ആറ് വർഷത്തിലേറെയായി യു‌ഐ‌പിക്ക് കീഴിൽ ഉപയോഗിക്കുന്ന എല്ലാ വാക്സിനുകൾക്കും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ  മന്ത്രാലയം ഇ-വിൻ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട് .സ്റ്റോക്കുകളെയും സംഭരണ താപനിലയെയും കുറിച്ച് തന്ത്രപ്രധാനമായ ഇ-വിൻ ഡാറ്റ പങ്കിടുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

കോ-വിൻ പ്ലാറ്റ്‌ഫോമിൽ ദൃശ്യം ആകുന്നതുപോലെ,  കോവിഡ് -19 വാക്‌സിൻ സ്റ്റോക്കുകൾ, ഉപഭോഗം, ബാലൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോടും പൊതുജനങ്ങളോടും ആഴ്ചതോറുമുള്ള പത്രസമ്മേളനങ്ങളിലൂടെയും ദിവസേനയുള്ള പത്രക്കുറിപ്പുകളിലൂടെയും സുതാര്യമായി പങ്കിടുന്നു.അനധികൃത വാണിജ്യ ആവശ്യങ്ങൾ‌ക്കായി അത്തരം പ്രധാനപ്പെട്ട  ഡാറ്റ ഉപയോഗിക്കുന്നത് തടയുന്നതിനാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും  കത്ത് അയച്ചത്.

കോവിഡ് -19 വാക്സിനേഷൻ പരിപാടിയിൽ  സുതാര്യതയ്ക്കായി ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്, അതുകൊണ്ടാണ് കോ-വിൻ വഴി ഗുണഭോക്താക്കൾക്ക് വേണ്ടി വാക്സിൻ ലഭ്യതയുടെ  തത്സമയ ഐടി അധിഷ്ഠിത ട്രാക്കിംഗ് ആവിഷ്കരിച്ചത് .വിവരങ്ങൾ  പൊതുജനങ്ങളുമായി പതിവായി പങ്കിടുക എന്നതാണ് ലക്ഷ്യം.

 

***


(Release ID: 1725929) Visitor Counter : 314