ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പുതിയ വിവരങ്ങള്‍

Posted On: 10 JUN 2021 9:46AM by PIB Thiruvananthpuram

60 ദിവസങ്ങൾക്ക് ശേഷം,രാജ്യത്ത്  ചികിത്സയിലുള്ള  കോവിഡ് രോഗികളുടെ എണ്ണം  12 ലക്ഷത്തിൽ താഴെ (11,67,952).

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 63,463 പേരുടെ കുറവ്.

 മൂന്നാം ദിവസവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന രോഗികൾ


കഴിഞ്ഞ 24 മണിക്കൂറിൽ   94,052 പേർക്ക് രോഗം സ്ഥിരീകരിച്ചു.

1,51,367 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി

തുടർച്ചയായ 28- മത് ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ 
 

 രാജ്യമെമ്പാടുമായി  2,76,55,493 പേർ ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടി

 ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 94.77% ആയി ഉയർന്നു 

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്  5.43%

  പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  നിലവിൽ 4.69%.
 തുടർച്ചയായ 17-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ


 കോവിഡ് പരിശോധനകൾ ഗണ്യമായി വർധിപ്പിച്ചു ; 37.21 കോടി പരിശോധനകൾ ഇതുവരെ നടത്തി

രാജ്യ വ്യാപകമായി ഇത് വരെ 24 കോടിയിലധികം ഡോസ് (24,27,26,693) വാക്സിൻ നൽകി

 

***


(Release ID: 1725847) Visitor Counter : 186