ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ  റിപ്പോർട്ട്  ചെയ്തത് ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ

Posted On: 09 JUN 2021 11:52AM by PIB Thiruvananthpuram

 


ന്യൂഡൽഹി , ജൂൺ 09,2021

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92,596 പുതിയ കേസുകളാണ്  ഇന്ത്യയിൽ  റിപ്പോർട്ട് ചെയ്തത് .തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ  റിപ്പോർട്ട്  ചെയ്തത് ഒരു ലക്ഷത്തിൽ താഴെ പുതിയ കേസുകൾ. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും / കേന്ദ്ര ഭരണപ്രദേശങ്ങളുടെയും നിരന്തരവും സഹകരണപരവുമായ ശ്രമങ്ങളുടെ ഫലമാണിത്.

 രാജ്യത്ത്  ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നു.  നിലവിൽ 12,31,415 രോഗികൾ ആണുള്ളത് . തുടർച്ചയായ ഒൻപതാമത്  ദിവസമാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തിൽ താഴെ ആകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ   ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 72,287 കുറവ് രേഖപ്പെടുത്തി .രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ  4.23% ആണിത്.

 കൂടുതൽപേർ രോഗമുക്തി നേടുന്നതോടെ, തുടർച്ചയായ ഇരുപത്തിഎഴാമത്  ദിവസവും പ്രതിദിന രോഗ മുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ.

1,62,664 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി.ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70,068 പേര് കൂടുതലായി രോഗമുക്തി  നേടി .

മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ രാജ്യത്ത്  ആകെ രോഗം ഭേദമായവരുടെ എണ്ണം  2,75,04,126 ആണ്

രോഗമുക്തി നിരക്ക് ഉയർന്നു 94.55% ആയി.

കഴിഞ്ഞ 24 മണിക്കൂറിൽ 19,85,967 പരിശോധനകൾ നടത്തി.രാജ്യത്ത് ഇതുവരെ 37 കോടിയിലധികം  (37,01,93,563) പരിശോധനകൾ നടത്തി.

പ്രതിവാര കേസ് പോസിറ്റിവിറ്റിയിൽ തുടർച്ചയായ കുറവ് കാണപ്പെടുന്നു.പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 5.66% ആണ്

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.66% ആയി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ  16 - മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്.

രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 23.90 കോടിയിലേറെ ഡോസ് വാക്സിൻ നൽകി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,76,096 വാക്സിൻ ഡോസുകൾ നൽകി.

 ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 33,44,533  സെഷനുകളിലായി രാജ്യവ്യാപകമായി ആകെ 23,90,58,360    കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന്  വരെ നൽകിയിട്ടുണ്ട്


*******



(Release ID: 1725556) Visitor Counter : 198