വിദ്യാഭ്യാസ മന്ത്രാലയം

സ്കൂൾ വിദ്യാഭ്യാസരംഗത്തെ മികവിന്റെ സൂചികയിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ മുന്നിൽ ; 2019-20 ലെ പി‌ജി‌ഐ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കി

Posted On: 06 JUN 2021 12:20PM by PIB Thiruvananthpuram

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും  സ്കൂൾ വിദ്യാഭ്യാസരംഗത്ത്‌  പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുന്നതിന്   ലക്ഷ്യമിടുന്ന  2019-20 ലെ  പെർഫോമൻസ് ഗ്രേഡിംഗ് സൂചികയ്ക്ക്  (പി‌ജി‌ഐ)   കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’ അംഗീകാരം നൽകി.  70 മാനദണ്ഡങ്ങൾ  ഉൾക്കൊള്ളുന്നതാണ്  പ്രകടന വിലയിരുത്തൽ  സൂചിക . 

കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്,  എന്നീ  സംസ്ഥാനങ്ങളും ആൻഡമാൻ & നിക്കോബാർ ദ്വീപുകളും    2019-20 വർഷത്തിൽ ഏറ്റവും ഉയർന്ന ഗ്രേഡ് ( എ ++) നേടി.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പുതുച്ചേരി, പഞ്ചാബ്, തമിഴ്‌നാട് എന്നിവ മൊത്തം പി‌ജി‌ഐ സ്കോർ 10% വർദ്ധിപ്പിച്ചു, അതായത് നൂറോ  അതിലധികമോ പോയിന്റുകൾ.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പി‌ജി‌ഐ ഡൊമെയ്‌നിൽ 10% (8 പോയിൻറ്) അല്ലെങ്കിൽ‌ കൂടുതൽ‌ മെച്ചപ്പെട്ടു.


അടിസ്ഥാനസൗകര്യങ്ങളുടെ  വിഭാഗത്തിൽ  പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും  10% (15 പോയിൻറ്) അല്ലെങ്കിൽ‌ കൂടുതൽ‌ മെച്ചപ്പെട്ടു. 

സ്കൂളുകളുടെ ഭരണ നിർവ്വഹണത്തിൽ  അരുണാചൽ പ്രദേശ്, മണിപ്പൂർ, ഒഡീഷ എന്നിവ  10% ത്തിലധികം പുരോഗതി കാണിച്ചു: 


വിശദാംശങ്ങൾക്ക്, ചുവടെയുള്ള ലിങ്ക് കാണുക.

https://www.education.gov.in/hi/statistics-new?shs_term_node_tid_depth=391


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായുള്ള പി‌ജി‌ഐ ആദ്യമായി  പ്രസിദ്ധീകരിച്ചത്  2019ലാണ് .   സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും  ബഹുമുഖ ഇടപെടലുകൾ നടത്താൻ സൂചിക പ്രേരിപ്പിക്കും, അത്  മികച്ച വിദ്യാഭ്യാസ ഫലങ്ങൾ കൈവരിക്കുന്നതിന് സഹായകമാകും. . എല്ലാ തലങ്ങളിലും സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം ശക്തമാണെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളുടെയും  കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വിടവുകൾ കണ്ടെത്താനും അതിനനുസരിച്ച് ഇടപെടലിനുള്ള മേഖലകൾക്ക് മുൻ‌ഗണന നൽകാനും സൂചിക  സഹായിക്കുന്നു.

 

***(Release ID: 1724908) Visitor Counter : 188