ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പുതിയ വിവരങ്ങള്‍

Posted On: 04 JUN 2021 9:35AM by PIB Thiruvananthpuram

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 16,35,993 ആയി; തുടര്‍ച്ചയായ എട്ടാം ദിവസവും 2 ലക്ഷത്തിനു താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 77,420-ന്റെ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 1.32 ലക്ഷം രോഗബാധിതര്‍; പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു

രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 2.65 കോടിയിലേറെപ്പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,071 പേര്‍  രോഗമുക്തരായി

തുടര്‍ച്ചയായ 22-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

തുടര്‍ച്ചയായി വര്‍ധിക്കുന്ന ദേശീയ രോഗമുക്തി നിരക്ക് ഇന്ന് 93.08 ശതമാനം എന്ന നിലയില്‍


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 7.27 ശതമാനം

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.38 ശതമാനം; തുടര്‍ച്ചയായ 11-ാം ദിനവും പത്തു ശതമാനത്തില്‍ താഴെ.

കോവിഡ് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു; ഇതുവരെ നടത്തിയത് 35.7 കോടി പരിശോധനകള്‍

ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതിനകം നല്‍കിയത് 22.41 കോടിയിലേറെ ഡോസ് പ്രതിരോധ മരുന്ന്്.


***(Release ID: 1724291) Visitor Counter : 150