പ്രധാനമന്ത്രിയുടെ ഓഫീസ്‌

സി‌എസ്‌ഐ‌ആർ സൊസൈറ്റിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ചേരും

प्रविष्टि तिथि: 03 JUN 2021 9:13PM by PIB Thiruvananthpuram

കേന്ദ്ര ശാസ്ത്ര - വ്യാവസായിക ഗവേഷണ സമിതി  (സി‌എസ്‌ഐആർ) സൊസൈറ്റിയുടെ യോഗം  നാളെ (2021 ജൂൺ 4 ന് ) രാവിലെ 11 മണിക്ക് ചേരും . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ ഭാഗമാണ് സൊസൈറ്റി. 37 ലബോറട്ടറികളിലൂടെയും 39  ഔട്ട്റീച്  സെന്ററുകളിലൂടെയും രാജ്യത്തുടനീളം ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞർ, വ്യവസായികൾ, ശാസ്ത്ര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ,  എല്ലാ വർഷവും  യോഗം ചേരുന്ന,  സൊസൈറ്റിയുടെ ഭാഗമാണ്.


(रिलीज़ आईडी: 1724240) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada