ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ പ്രതിദിന പുതിയ കേസുകൾ 1.34 ലക്ഷം
Posted On:
03 JUN 2021 10:40AM by PIB Thiruvananthpuram
ന്യൂ ഡൽഹി, ജൂൺ 3, 2021
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ പ്രതിദിന പുതിയ കേസുകൾ 1.34 ലക്ഷം (1,34,154). തുടർച്ചായി കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ പ്രതിദിന പുതിയ കേസുകൾ രണ്ട് ലക്ഷത്തിൽ താഴെയാണ്. കേന്ദ്രത്തിന്റ്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളുടെ പരിണിതഫലമായാണ് ഇത്.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഇന്ന് 17,13,413 ആയി കുറഞ്ഞു. സജീവ കേസുകൾ തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 80,232-ന്റെ കുറവാണ് രേഖപ്പെടുത്തിയത്. സജീവ കേസുകൾ ഇപ്പോൾ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 6.02% മാത്രമാണ്.
തുടർച്ചയായി 21-ആം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,11,499 പേർ രോഗ മുക്തരായി - പുതിയ കേസുകളെക്കാൾ 77,345 കൂടുതൽ പേർ രോഗമുക്തി നേടി. ഇതുവരെ 2,63,90,584 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,11,499 പേർ രോഗമുക്തി നേടി. മൊത്തം രോഗമുക്തി നിരക്ക് 92.79% ശതമാനമായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ 21,59,873 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതുവരെ 35.3 കോടിയിൽ (35,37,82,648) അധികം പരിശോധനകൾ നടന്നിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.21% ആയും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.66% ആയും കുറഞ്ഞിട്ടുണ്ട്.
ദേശീയതല പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി 22.10 കോടിയിൽ അധികം വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 31,24,981 സെഷനുകളിലായി 22,10,43,693 വാക്സിൻ ഡോസ് വിതരണം ചെയ്തു.
RRTN
(Release ID: 1724008)
Visitor Counter : 210