നിതി ആയോഗ്‌

ഇന്ത്യയുടെ 2020 -21 ലെ സുസ്ഥിര വികസന ലക്ഷ്യ സൂചികയും ഡാഷ്‌ബോർഡും


നിതി ആയോഗ് പ്രസിദ്ധീകരിച്ചു; മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

Posted On: 03 JUN 2021 10:23AM by PIB Thiruvananthpuram

ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യ സൂചികയുടെ മൂന്നാം പതിപ്പും 2020 -21 ലെ സജ്ജീകരണങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട്  നിതി ആയോഗ് ഇന്ന് പ്രസിദ്ധീകരിച്ചു. സൂചിക അനുസരിച്ച് കേരളം, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഗോവ, കർണാടക എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ബീഹാർ,          ജാർഖണ്ഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ്  മൂന്നാം പതിപ്പിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്`

2018 ല്‍ സൂചിക  ആരംഭിച്ചത്  മുതല്‍  സംസ്ഥാനങ്ങളുടെയും  കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും  ഇത് സംബന്ധിച്ച പുരോഗതിയും സ്ഥാനവും ഇതില്‍ സമഗ്രമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇപ്പോള്‍ മൂന്നാം വര്‍ഷത്തില്‍ രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള പ്രഥമ ഉപകരണമായി സൂചിക മാറിക്കുന്നു. കൂടാതെ  സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള മത്സരത്തെ ഒരേ സമയം ഇതു പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

 എസ്ഡിജി ഇന്ത്യ ഇന്‍ഡക്‌സ് ആന്‍ഡ് ഡാഷ് ബോര്‍ഡ് 2020 - പാര്‍ട്ണര്‍ഷിപിസ് ഇന്‍ ദി ഡെക്കേഡ് ഓഫ് ആക്ഷന്‍ എന്ന പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് നിതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.രാജീവ് കുമാറാണ്  പ്രകാശനം ചെയ്തത്്. നിതി ആയോഗ് സി.ഇ.ഒ, ശ്രീ അമിതാഭ് കാന്ത്, അംഗം ഡോ.വിനോദ് പോള്‍( ആരോഗ്യം), സുസ്ഥിര വികസന ലക്ഷ്യം ഉപദേഷ്ടാവ് സന്‍യുക്ത സമദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ഗുണഭോക്താക്കളായ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ഐക്യ രാഷ്ട്ര സഭയുടെ ഇന്ത്യയിലെ വിവിധ ഏജന്‍സികള്‍, സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം മറ്റ് പ്രധാന മന്ത്രാലയങ്ങള്‍ എന്നിവയുമായി വിശദമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സ്വയം രൂപകല്‍പനയും വിപുലീകരണവും നടത്തി നിതി ആയോഗ് സൂചിക തയാറാക്കിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഇന്ത്യന്‍ സൂചിക വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ലോകമെമ്പാടും തുടര്‍ച്ചയായി ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.   

"സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ചുള്ള വിവിധാംശ സൂചിക വഴി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാനം  നിര്‍ണയിച്ചിരിക്കുകയാണ് ഇവിടെ. പരസ്പര മത്സരത്തിനും അഭിലാഷങ്ങള്‍ക്കുമുള്ള വിഷയമായി ഇത് നിലനില്‍ക്കും എന്ന് ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള കൃത്യമായ നിരീക്ഷണ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും."
 റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു കൊണ്ട് വൈസ് ചെയര്‍മാന്‍ ഡോ. രാജിവ് കുമാര്‍ പറഞ്ഞു.

2030 അജണ്ട സാക്ഷാത്ക്കരിക്കുന്നതിനുള്ള മൂന്നില്‍ ഒന്ന് ദൂരം പിന്നിട്ടതോടെ  പങ്കാളിത്തത്തിന്റെ പ്രസക്തിയിലാണ്   സൂചികയുടെ  ഈ പതിപ്പ്  ഊന്നല്‍ നല്‍കിയിരിക്കുന്നത് എന്ന് നിതി ആയോഗ് സിഈഒ ശ്രീ അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ സുസ്ഥിരമായ ഭാവി സൃഷ്ടിക്കാം എന്നു വ്യക്തമാണ് അപ്പോള്‍ ആരും ഒഴിവാക്കപ്പെടില്ല.- മുഖ്യ വിഷയത്തെ കുറിച്ച്  നിതി ആയോഗ് അംഗം ഡോ.വിനോദ് പോള്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗഭേദം, സാമ്പത്തിക വളര്‍ച്ച, സ്ഥാപനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തുടങ്ങിയ  മേഖലകളില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൈവരിച്ചിരിക്കുന്ന പുരോഗതി അളക്കുന്നതിനുള്ള നയ ഉപകരണവും കൈപ്പുസ്തകവുമായി സൂചിക മാറിയിരിക്കുന്നു.  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ ദേശീയ സൂചികാ ചട്ടക്കൂട് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നല്‍കിയിരിക്കുന്ന 115 സൂചകങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നേടുന്ന പുരോഗതി അടയാളപ്പെടുത്തുന്നതിനാണ് ഇന്ത്യയിലെ ഐക്യരാഷ്ട്ര സഭാ ഘടകവുമായി ചേര്‍ന്ന്  ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020 -21 തയാറാക്കിയിരിക്കുന്നത്.

പൂർണ്ണ എസ്ഡിജി ഇന്ത്യ സൂചിക റിപ്പോർട്ട് ഇവിടെ ആക്സസ് ചെയ്യാൻ കഴിയും: https://wgz.short.gy/SDGIndiaIndex


സംവേദനാത്മക ഡാഷ്‌ബോർഡ് ഇവിടെ ആക്‌സസ് ചെയ്യാൻ‌ കഴിയും: http://sdgindiaindex.niti.gov.in/

 

***(Release ID: 1723993) Visitor Counter : 3183