മന്ത്രിസഭ
ധാതുവിഭവ മേഖലയിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
Posted On:
02 JUN 2021 12:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം , കേന്ദ്ര ഖനന മന്ത്രാലയവും അർജന്റീനയുടെ ഉൽപാദന വികസന മന്ത്രാലയത്തിന്റെ ഖനന നയ സെക്രട്ടേറിയററ്റും തമ്മിൽ ഒപ്പുവെക്കാനുള്ള ധാരണാപത്രം അംഗീകരിച്ചു.
ധാതുവിഭവ മേഖലയിലെ സഹകരണത്തിന് ഒരു സ്ഥാപന സംവിധാനം ധാരണാപത്രം നൽകും.
ധാതുക്കളുടെ പര്യവേക്ഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം പോലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങൾ. ധാതുക്കൾ വേർതിരിച്ചെടുക്കൽ, ഖനനം, ലിഥിയം പ്രയോജനപ്പെടുത്തൽ; പരസ്പര ആനുകൂല്യത്തിനായി അടിസ്ഥാന ലോഹങ്ങൾ, നിർണായകവും തന്ത്രപരവുമായ ധാതുക്കൾ എന്നിവയിൽ സംയുക്ത സംരംഭം രൂപീകരിക്കുന്നതിനുള്ള സാധ്യതകൾ; സാങ്കേതികവും ശാസ്ത്രീയവുമായ വിവരങ്ങളുടെ കൈമാറ്റം ആശയങ്ങളുടെയും അറിവുകളുടെയും കൈമാറ്റം; പരിശീലനവും ശേഷി വർദ്ധിപ്പിക്കൽ; ഖനന പ്രവർത്തനങ്ങളിൽ നിക്ഷേപവും വികസനവും പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയവ നവീകരണത്തിന്റെ ലക്ഷ്യത്തെ സഹായിക്കും.
***
(Release ID: 1723719)
Visitor Counter : 177
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada