ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിലെ രാജ്യത്തെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം 1.32 ലക്ഷം
തുടർച്ചയായ ആറാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ
ഇന്ത്യയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും 20 ലക്ഷത്തിൽ താഴെ; നിലവിൽ 17,93,645 രോഗികൾ
തുടർച്ചയായ ഇരുപതാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 6.57%.
തുടർച്ചയായ 9-മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ
Posted On:
02 JUN 2021 11:28AM by PIB Thiruvananthpuram
കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടർന്നുകൊണ്ട്, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 1.32 ലക്ഷമായി . 1,32,788 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചു.
തുടർച്ചയായ ആറാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയാണ്.
രാജ്യത്ത് കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ട് ,17,93,645 ആയി; രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 6.34% ആണിത്.കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 1,01,875 കുറവ് രേഖപ്പെടുത്തി .
തുടർച്ചയായ ഇരുപതാം ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിൽ 2,31,456 പേർ രോഗ മുക്തരായി.കഴിഞ്ഞ 24 മണിക്കൂറിലെ പ്രതിദിന കേസുകളെക്കാൾ 98,668 കൂടുതൽ പേർക്ക് രോഗം ഭേദമായി.മഹാമാരിയുടെ ആരംഭം മുതൽ ഇതുവരെ ഇന്ത്യയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,61,79,085 ആണ്. കഴിഞ്ഞ 24മണിക്കൂറിൽ 2,31,456 പേർ രോഗ മുക്തരായി.രോഗമുക്തി നിരക്ക് ഉയർന്നു 92.48% ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 20,19,773 പരിശോധനകൾ നടത്തി.
രാജ്യത്ത് ഇതുവരെ 35 കോടിയിലധികം (35,00,57,330) പരിശോധനകൾ നടത്തി.
പ്രതിവാര രോഗ സ്ഥിരീകരണ നിരക്കിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തുന്നു. നിലവിൽ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 8.21% ആയി കുറഞ്ഞു.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.57% ആയി കുറഞ്ഞു. തുടർച്ചയായ ഒമ്പതാം ദിവസവും ഇത് 10 ശതമാനത്തിൽ താഴെയാണ്.
രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 21.85 കോടി ഡോസ് വാക്സിൻ നൽകി.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 30,91,543 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ 21,85,46,667 കോവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി
***
(Release ID: 1723627)
Visitor Counter : 199
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada