ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

2021ലെ ലോക പുകയില വിരുദ്ധ ദിനത്തിൽ, പുകയിലയിൽ നിന്ന് അകലം പാലിക്കും എന്ന പ്രതിജ്ഞയ്ക്ക് ഡോ.ഹർഷവർധൻ നേതൃത്വം നൽകി

Posted On: 31 MAY 2021 3:03PM by PIB Thiruvananthpuramന്യൂഡൽഹി , മെയ് 31,2021


 ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന  പ്രത്യേക പരിപാടിയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷവർദ്ധൻ ആധ്യക്ഷ്യം വഹിച്ചു. പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തിൽ നിന്നും അകലം പാലിക്കും എന്ന  പ്രതിജ്ഞയ്ക്കും അദ്ദേഹം  നേതൃത്വം നൽകി. മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ അശ്വിനികുമാർ ചൗബേ യോഗത്തിൽ വെർച്യുൽ ആയി പങ്കെടുത്തു

 പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗംമൂലം പ്രതിവർഷം 13 ലക്ഷത്തോളം മരണങ്ങളാണ് ഇന്ത്യയിൽ സംഭവിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. അതായത്ഒരുദിവസം 3500 മരണങ്ങളാണ് നടക്കുന്നത്. രോഗങ്ങൾക്കും മരണങ്ങൾക്കും പുറമേ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും പുകയില പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

 കോവിഡിനെ തുടർന്ന് മരണം സംഭവിക്കാനുള്ള സാധ്യത പുകവലിക്കുന്നവരിൽ 40 മുതൽ 50 ശതമാനം വരെ അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്ത്യയിലെ പുകയില ഉപഭോഗത്തെ തുടർന്ന് ഉണ്ടാകുന്ന മരണങ്ങൾ, രോഗങ്ങൾ എന്നിവയുടെ സാമ്പത്തിക ആഘാതം" എന്ന പേരിൽ ലോകാരോഗ്യസംഘടന നടത്തിയ പഠനപ്രകാരം   മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ  ഒരു ശതമാനം അതായത് 1.77 ലക്ഷം കോടി രൂപയോളമാണ് പുകയില ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങളും മരണങ്ങളും സാമ്പത്തികമേഖലയിൽ സൃഷ്ടിക്കുന്ന അധികഭാരം.
.
 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുടർച്ചയായ പ്രവർത്തനങ്ങൾ മൂലം പുകയില ഉപയോഗത്തിൽ 2009- 10 കാലയളവിനെക്കാൾ(34.6% ) 6 ശതമാനം കുറവ് 2016- 17 കാലയളവിൽ (28.6% ) ഉണ്ടായതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു

 ടുബാക്കോ  ക്വിറ്റ് ലൈൻ സേവനങ്ങളിലേക്ക് ലഭിക്കുന്ന ഫോൺ  കോളുകളുടെ എണ്ണത്തിൽ അടുത്തകാലത്തുണ്ടായ  വർധന ശ്രീ ഹർഷവർദ്ധൻ ചൂണ്ടിക്കാട്ടി."2016ൽ ഞങ്ങൾ തുടക്കംകുറിച്ച
  -1800-112-356 ടുബാക്കോ ഫ്രീ ക്വിറ്റ്  ലൈൻ സേവനങ്ങൾ 2018 സെപ്റ്റംബറിൽ വികസിപ്പിച്ചിരുന്നു

 നിലവിൽ രാജ്യത്തെ ആറ് കേന്ദ്രങ്ങളിൽ നിന്നായി 16 ഭാഷകളിലും നാല് പ്രാദേശിക ഭാഷാ ഭേദങ്ങളിലും സേവനം ലഭ്യമാണ്.ക്വിറ്റ്ലൈൻ സേവനം വികസിപ്പിക്കുന്നതിന് മുൻപ് പ്രതിമാസം 20500 ഓളം കോളുകളാണ് ലഭിച്ചിരുന്നെങ്കിൽ, വികസനത്തിന് ശേഷം രണ്ടരലക്ഷത്തോളം ഫോൺ കോളുകളാണ് ഒരുമാസം ലഭിക്കുന്നത്

 പുകയില ഉപയോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട 2017 ലെ ദേശീയ ആരോഗ്യ നയത്തിലെ ലക്ഷ്യങ്ങളെ പറ്റിയും കേന്ദ്ര ആരോഗ്യമന്ത്രി സംസാരിച്ചു. 2025 ഓടെ രാജ്യത്തെ പുകയില ഉപഭോഗം 30 ശതമാനത്തോളം കുറയ്ക്കുക എന്ന വലിയ ലക്ഷ്യമാണ് ഞങ്ങൾക്ക് മുൻപിൽ ഉള്ളത്.  രാജ്യത്തെ പുകയില ഉപയോഗം കുറയ്ക്കുന്നതിനായി വലിയ സംഭാവനകൾ നൽകിയ  പങ്കാളിത്ത സംഘടനകൾ, മന്ത്രാലയ ഉദ്യോഗസ്ഥർ
  താഴെതട്ടിൽ പ്രവർത്തിക്കുന്നവർ, ലോക ആരോഗ്യ സംഘടന, തുടങ്ങിയവർക്ക് ആരോഗ്യമന്ത്രി നന്ദി രേഖപ്പെടുത്തി 

 

 (Release ID: 1723179) Visitor Counter : 98