ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്നത്തെ കോവിഡ് കണക്കുകൾ 

പോസ്റ്റഡ് ഓണ്‍: 30 MAY 2021 9:30AM by PIB Thiruvananthpuram
 

ന്യൂ ഡൽഹിമെയ് 30, 2021

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1.65 ലക്ഷമായി കുറഞ്ഞു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായി കുറഞ്ഞു വരികയാണ്.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 46 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,14,216 പേർ കൂടി രോഗമുക്തി നേടിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,14,508 ആയി കുറഞ്ഞു.

രാജ്യത്തിതുവരെ 2,54,54,320 രോഗികൾ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിടെ 2,76,309 രോഗികൾ സുഖം പ്രാപിച്ചു.

തുടർച്ചയായ 17 ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് പ്രതിദിന രോഗമുക്തർ.

രോഗമുക്തി നിരക്ക് ക്രമാനുഗതമായി വർദ്ധിച്ച് 91.25% ആയി.

പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് നിലവിൽ 9.36% ആണ്.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 8.02% ആണ്. കഴിഞ്ഞ 6 ദിവസമായി ഇത് 10%-ത്തിൽ താഴെയാണ്.

പരിശാധനകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു- ആകെ 34.3 കോടി പരിശാധനകൾ നടത്തി.

ദേശീയ പ്രതിരോധകുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ ഇതുവരെ 21.2 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30.35 ലക്ഷത്തിലധികം പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി.
 
RRTN

( റിലീസ് ഐ.ഡി: 1723072) സന്ദര്‍ശക കൗണ്ടര്‍ : 199
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Odia , Tamil , Telugu , Kannada