ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.52 ലക്ഷം രോഗബാധിതര്‍
പ്രതിദിന രോഗബാധിതര്‍ 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,416-ന്റെ കുറവുണ്ടായതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20,26,092 ആയി കുറഞ്ഞു
പ്രതിദിന രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായ പതിനെട്ടാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 91.6% ആയി ഉയര്‍ന്നു
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 9.07 ശതമാനം; തുടര്‍ച്ചയായ ഏഴാം ദിവസവും 10 ശതമാനത്തില്‍താഴെ
പരിശോധനാ ശേഷി ഗണ്യമായി വര്‍ധിച്ചു; ഇതുവരെ ആകെ നടത്തിയത് 34.48 കോടി പരിശോധനകള്‍
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പു പരിപാടിയിലൂടെ ഇതിനകം നല്‍കിയത് 21.3 കോടി ഡോസ് വാക്‌സിന്‍
Posted On:
31 MAY 2021 10:38AM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിവായി കുറയുകയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 1.52 ലക്ഷം പേര്‍ക്കാണ്. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തുടര്‍ച്ചയായ നാലാം ദിനവും രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ളവരുടെ എണ്ണവും തുടര്‍ച്ചയായി കുറയുകയാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 20,26,092 പേരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 88,416-ന്റെ കുറവാണുണ്ടായത്. ഇത് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ 7.22 ശതമാനമാണ്.
തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,022 പേര്‍ രോഗമുക്തരായി. പ്രതിദിന രോഗബാധിതരേക്കാള്‍ 85,288 കൂടുതലാണ് കഴിഞ്ഞ 24 മണിക്കൂറിലെ രോഗമുക്തരുടെ എണ്ണം.
രാജ്യത്താകെ ഇതുവരെ രോഗമുക്തരായത് 2,56,92,342 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,022 പേരും രോഗമുക്തരായി. ദേശീയ രോഗമുക്തി നിരക്ക് 91.6 ശതമാനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,83,135 പരിശോധനകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 34.48 കോടി കവിഞ്ഞു.
പ്രതിവാര രോഗസ്ഥിരീകരണ നിരക്കും കുറയുകയാണ്. നിലവില്‍ 9.04 ശതമാനമാണ് പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞ് ഇന്ന് 9.07 ശതമാനമായി. തുടര്‍ച്ചയായ ഏഴാം ദിവസവും രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്.
രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പു പരിപാടിയിലൂടെ ഇതിനകം നല്‍കിയത് 21.31 കോടിയിലേറെ ഡോസ് വാക്‌സിനാണ്. ഇന്നു രാവിലെ ഏഴുവരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം 30,28,295 സെഷനിലായി 21,31,54,129 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.
ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യ ഡോസ് 98,67,310
രണ്ടാം ഡോസ് 67,76,644
മുന്നണിപ്പോരാളികള്‍
ആദ്യ ഡോസ് 1,55,92,325
രണ്ടാം ഡോസ് 84,97,120
18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 1,89,64,595
രണ്ടാം ഡോസ് 10,058
45നും 60നുമിടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 6,56,60,693
രണ്ടാം ഡോസ് 1,05,74,441
60 വയസിനു മുകളിലുള്ളവര്‍
ആദ്യ ഡോസ് 5,85,28,448
രണ്ടാം ഡോസ് 1,86,82,495
ആകെ 21,31,54,129
***
(Release ID: 1723047)
Visitor Counter : 263
Read this release in:
Odia
,
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada