ധനകാര്യ മന്ത്രാലയം

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (അടിയന്തിര വായ്പാ ഉറപ്പ് പദ്ധതി-ഇ.സി.എല്‍.ജി.എസ്) വിപുലീകരിച്ചു - ഓണ്‍സൈറ്റ് ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് വേണ്ടി ഇ.സി.എല്‍.ജി.എസ് 4.0, ഇസിഎല്‍ജിഎസ് 3.0 ന്റെ വിശാലമായ പരിധിയും ഇ.സി.എല്‍.ജി.എസ് 1.0 ന്റെ ഉദ്ദേശ വിപുലീകരണവും

Posted On: 30 MAY 2021 11:37AM by PIB Thiruvananthpuram

സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇടപാടുകള്‍ക്ക് കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം, അടിയന്തിര ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ വ്യാപ്തി ഗവണ്‍മെന്റ് താഴെക്കൊടുത്തിരിക്കുന്ന രീതിയില്‍ വിപുലീകരിച്ചു:

(1) ഇസിഎല്‍ജിഎസ് 4.0: ആശുപത്രികള്‍ / നഴ്‌സിംഗ് ഹോമുകള്‍ /  ക്ലീനിക്കുകള്‍   / മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്ക് ഓണ്‍-സൈറ്റ് (അവരുടെ സ്ഥലങ്ങളില്‍ തന്നെ) ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള 2 കോടി രൂപ വരെയുള്ള വായ്പകള്‍ക്കുള്ള ഉറപ്പുപരിധി (ഗ്യാരണ്ടി കവര്‍) 100% ആയിരിക്കും. പലിശ നിരക്ക് 7.5% ആയി നിജപ്പെടുത്തി;


(2) 2021 മേയ് 05 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പുനക്രമീകരണത്തിന് അര്‍ഹരായ വായ്പാക്കാര്‍ക്കും ആദ്യത്തെ 12 മാസം പലിശ മാത്രവും പിന്നീടുള്ള 36 മാസങ്ങള്‍ പലിശയും മുതലുമുള്‍പ്പെടെയുമുള്ളതുമായ മൊത്തം നാലുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയില്‍ ഇ.സി.എല്‍.ജി.എസ് 1.0 പ്രകാരം വായ്പ ലഭിച്ചവര്‍ക്ക് ഇപ്പോള്‍ അവരുടെ ഇ.സി.എല്‍.ഡി.എസ് വായ്പകള്‍ക്ക് അഞ്ചുവര്‍ഷത്തെ കാലാവധി ലഭിക്കും അതായത് ആദ്യത്തെ 24 മാസം പലിശമാത്രവും അതിനുശേഷമുള്ള 36 മാസങ്ങളില്‍ പലിശയും മുതലുമുള്‍പ്പെടെയുള്ള തുകയും തിരിച്ചടയ്ക്കണം.
(3) 2021 മേയ് അഞ്ചിലെ ആര്‍.ബി.ഐ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം 2020 ഫെബ്രുവരി 29 വരെയുള്ള കുടിശികള്‍ക്ക് വായ്പക്കാര്‍ക്ക് ഇ.സി.എല്‍.ജി.എസ് 1.0യുടെ പരിധിയിലുള്ളതിനൊപ്പം പത്തുശതമാനം അധിക ഇ.സി.എല്‍.ജി. സഹായവും കൂടി ഒരേസമയം നല്‍കും.


(4) ഓരോ വായ്പക്കാരനും പരമാവധി അധിക ഇ.സി.എല്‍.ജി.എസ് സഹായത്തിനുള്ള അര്‍ഹത 40% അല്ലെങ്കില്‍ 200 കോടി ഏതാണോ കുറവ് അതായി നിജപ്പെടുത്തിയതിന് വിധേയമായ ഇ.സി.എല്‍.ജി.എസ്-03 ന് കീഴില്‍ യോഗ്യതയ്ക്ക് നിലവിലെ വായ്പാകുടിശിക 500 കോടിയായിരിക്കണമെന്ന പരിധി മാറ്റും.
(്5) ഇ.സി.എല്‍.ജി.എസ്-3.0 ന് കീഴില്‍ സിവില്‍ വ്യോമയാനമേഖലകള്‍ക്കും യോഗ്യതയുണ്ടായിരിക്കും.
(6) ഇ.സി.എല്‍.ജി.എസി.ന്റെ കാലാവധി 2021 സെപ്റ്റംബര്‍ 30വരെ അല്ലെങ്കില്‍ നീട്ടി 3 ലക്ഷം കോടി രൂപയുടെ ഉറപ്പ് വിതരണം ചെയ്യുന്നതുവരെ നീട്ടി. പദ്ധതിപ്രകാരം പണം വിതരണം ചെയ്യുന്നത് 2021 ഡിസംബര്‍ 31 വരെ അനുവദിച്ചു.


ഇ.സി.എല്‍.ജി.എസിലെ പരിഷ്‌കാരങ്ങളിലൂടെ അധിക പിന്തുണ നല്‍കി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ (എം.എസ്.എം.ഇ) ഇ.സി.എല്‍.ജി.എസിന്റെ ഉപയോഗവും സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും ഉപജീവനമാര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുകയും തടസരഹിതമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഈ മാറ്റങ്ങള്‍ ന്യായമായ നിബന്ധനകളിലൂടെയുള്ള സ്ഥാപന വായ്പയുടെ ഒഴുക്കിന് കൂടുതല്‍ സഹായിക്കും.


ഇതുമായി ബന്ധപ്പെട്ട വിശദമായ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (എന്‍.സി.ജി.ടി.സി) പ്രത്യേകം പുറപ്പെടുവിക്കും.



(Release ID: 1722873) Visitor Counter : 263