ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്തെ  സജീവ കേസുകൾ 23,43,152 ആയി കുറഞ്ഞു; സജീവ കേസുകൾ തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു

Posted On: 28 MAY 2021 10:43AM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹി, മെയ് 26, 2021

 

 രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. സജീവ കേസുകൾ തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 76,755 ന്റെ കുറവാണ് രേഖപ്പെടുത്തിയത്. സജീവ കേസുകൾ ഇപ്പോൾ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 8.50% മാത്രമാണ്.

 

 

പ്രതിദിന കേസുകൾ തുടർച്ചയായി കുറയുന്നതിന്റെ ഭാഗമായി , കഴിഞ്ഞ പന്ത്രണ്ട്  ദിവസങ്ങളിൽ തുടർച്ചയായി പ്രതിദിന  കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,86,364 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.  

 

 

തുടർച്ചയായി 15 -ആം ദിവസവും രാജ്യത്ത് പ്രതിദിന രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന പുതിയ കേസുകളെക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,459 പേർ രോഗ മുക്തരായി -  പുതിയ കേസുകളെക്കാൾ 73,095  കൂടുതൽ പേർ രോഗമുക്തി നേടി. ഇതുവരെ 2,48,93,410 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്.രോഗമുക്തി നിരക്ക് 90.34 ശതമാനമായി വർദ്ധിച്ചു

 

 

 

 

 

കഴിഞ്ഞ 24 മണിക്കൂറിൽ 20,70,508 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതുവരെ 33.90 കോടി പരിശോധനകൾ നടന്നിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.00% ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10.42% ആയി കുറഞ്ഞിട്ടുണ്ട്.

 

ദേശീയതല പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ  ഭാഗമായി 20.57 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.  അമേരിക്കയ്ക്ക് ശേഷം 20 കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് പിന്നിടുന്ന  രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം, 29,38,367 സെഷനുകളിലായി 20,57,20,660 വാക്സിൻ ഡോസ് വിതരണം ചെയ്തു. 

 

 

******


(Release ID: 1722430) Visitor Counter : 231