പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള ടെലിഫോൺ സംഭാഷണം

Posted On: 26 MAY 2021 8:37PM by PIB Thiruvananthpuram

പ്രധാനമന്ത്രി  നരേന്ദ്ര മോദിയും   ഫ്രഞ്ച്  പ്രസിഡന്റ്   ഇമ്മാനുവൽ മാക്രോണും  തമ്മിൽ  ഇന്ന്  ടെലിഫോണിൽ   സംസാരിച്ചു  

ഇന്ത്യയുടെ കോവിഡ് പ്രതികരണത്തിന് ഫ്രാൻസ് നൽകിയ സഹായത്തിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിന് നന്ദി പറഞ്ഞു.  ഇരു നേതാക്കളും  പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും അടുത്തിടെ സമാപിച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന്റെ അനുകൂല ഫലങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. നേതാക്കൾ പരസ്പര താൽപ്പര്യമുള്ള ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും അടുത്തിടെ സമാപിച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന്റെ അനുകൂല ഫലങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

സന്തുലിതവും സമഗ്രവുമായ സ്വതന്ത്ര വ്യാപാര, നിക്ഷേപ കരാറുകൾക്കായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ, ഇന്ത്യ-ഇയു കണക്റ്റിവിറ്റി പങ്കാളിത്തം എന്നിവ സ്വാഗതാർഹമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. 

അടുത്ത കാലത്തായി ഇന്ത്യയും  ഫ്രാൻസുമായുള്ള  തന്ത്രപരമായ  പങ്കാളിത്തം  നേടിയ ആഴത്തിലും കരുത്തിലും രണ്ട്  നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിക്കുകയും ചെയ്തു.

സാഹചര്യങ്ങൾ അനുകൂലമാകുന്ന നേരത്തു്  ഇന്ത്യ സന്ദർശിക്കാൻ  പ്രസിഡന്റ് മാക്രോണിനുള്ള  ക്ഷണം പ്രധാനമന്ത്രി മോദി ആവർത്തിച്ചു.



(Release ID: 1721982) Visitor Counter : 209