മന്ത്രിസഭ

മാലിദ്വീപിലെ അഡ്ഡു നഗരത്തില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 25 MAY 2021 1:13PM by PIB Thiruvananthpuram

മാലിദ്വീപിലെ ആഡ്ഡു നഗരത്തില്‍ 2021ല്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്   (കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ) ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അംഗീകാരം നല്‍കി. പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയും മാലിദ്വീപും തമ്മില്‍ വംശീയവും ഭാഷാപരവും സാംസ്‌കാരികവും മതപരവും വാണിജ്യപരവുമായ ബന്ധങ്ങളില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അയല്‍പക്കക്കാര്‍ ആദ്യം എന്ന നയത്തിലും സാഗര്‍ (മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും) വീക്ഷണത്തിലും മാലിദ്വീപിന് ഒരു പ്രധാന സ്ഥാനമുണ്ട്. അഡ്ഡു നഗരത്തില്‍ ഒരു കോണ്‍സുലേറ്റ് ജനറല്‍ തുറക്കുന്നത് മാലിദ്വീപിലെ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിലവിലുള്ളതും താല്‍പ്പര്യമുള്ളതുമായ ഇടപഴകല്‍ നിലവാരവുമായി പൊരുത്തപ്പെടുന്നതിനും സഹായിക്കും.


പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ് സോളിഹിന്റെയും നേതൃത്വത്തില്‍ ഉഭയകക്ഷി ബന്ധത്തിലെ ചലനാത്മകതയും, ഊര്‍ജ്ജവും മുന്‍പൊന്നുമില്ലാത്ത തലത്തിലെത്തിയിട്ടുമുണ്ട്.


നമ്മള്‍ പിന്തുടരുന്ന നമ്മുടെ ദേശീയ മുന്‍ഗണനയായ വളര്‍ച്ചയുടെയും വികസനത്തിന്റെയും അല്ലെങ്കില്‍ 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം'(സബ്കാസാത്ത് സബ്ക വികാസ്) എന്നിവയില്‍ ശുഭാപ്തിവിശ്വാസമുള്ള ഒരു നടപടി കൂടിയാണിത്. ഇന്ത്യയുടെ നയതന്ത്ര സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നത്, മറ്റുപലതിനുമൊപ്പം ഇന്ത്യന്‍ കമ്പനികള്‍ക്ക് വിപണി ലഭ്യതയുണ്ടാക്കുകയും ഇന്ത്യന്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വാശ്രയ ഇന്ത്യ അല്ലെങ്കില്‍ ആത്മനീര്‍ഭര്‍ഭാരത് എന്ന നമ്മുടെ ലക്ഷ്യത്തിന് അനുസൃതമായി ആഭ്യന്തര ഉല്‍പ്പാദനവും തൊഴിലും വര്‍ദ്ധിപ്പിക്കുന്നതിലും ഇതിന്റെ നേട്ടം നേരിട്ടുണ്ടാകും.

 

***


(Release ID: 1721549) Visitor Counter : 275