ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ്  രണ്ടാം തരംഗത്തിന്റെ  പശ്ചാത്തലത്തിൽ സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കായുള്ള സൗകര്യങ്ങൾ വിലയിരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി

Posted On: 21 MAY 2021 12:44PM by PIB Thiruvananthpuram



 ന്യൂഡൽഹി , മെയ് 21, 2021


 കോവിഡ്  മഹാമാരിയുടെ രണ്ടാം തരംഗം സമൂഹത്തിലും  ദുർബല വിഭാഗങ്ങൾക്കിടയിലും  സൃഷ്ടിച്ചിട്ടുള്ള ആഘാതം പരിഗണിച്ച്, ദുർബല വിഭാഗങ്ങളിൽ പെട്ടവർക്ക് പ്രത്യേകിച്ചും മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടമായി അനാഥരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് സംസ്ഥാനങ്ങളോടും  കേന്ദ്രഭരണപ്രദേശങ്ങളോടും  കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

 അനാഥരാക്കപ്പെട്ട  കുട്ടികൾ, വൈദ്യ -സുരക്ഷാ സഹായങ്ങളും സമയോചിതമായ ഇടപെടലുകളും ആവശ്യമുള്ള മുതിർന്ന പൗരന്മാർ, സർക്കാർ സഹായ സൗകര്യങ്ങൾ നേടുന്നതിനായി മാർഗ്ഗനിർദ്ദേശം ആവശ്യമായിവരുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവർ ക്കായി നിലവിലുള്ള സൗകര്യങ്ങൾ അടിയന്തരമായി അവലോകനം ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു  


 വിവിധ വകുപ്പുകൾ/ ഏജൻസികൾ എന്നിവയുമായി ചേർന്ന് കൊണ്ട് പോലീസ് സ്റ്റേഷനുകളിൽ വനിതാ സഹായ ഡെസ്ക്കുകൾ  സ്ഥാപിക്കാനും ജില്ലകളിൽ മനുഷ്യക്കടത്ത് തടയൽ യൂണിറ്റുകൾക്ക് രൂപം നൽകാനും ആഭ്യന്തര മന്ത്രാലയം പോലീസിന്  നിർദേശം നൽകിയിട്ടുണ്ട് .

 ഇവ യാഥാർത്ഥ്യമാക്കുന്നതിന് സഹായകരമാകുന്ന നിരവധി സംവിധാനങ്ങൾ NCRB, സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾക്ക്  ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനാന്തര വിവര കൈമാറ്റത്തിന് ഉപകരിക്കുന്ന ക്രൈം മൾട്ടി സെന്റർ ഏജൻസി (Cri-MAC), ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസ്
(CCTNS) ഉപയോഗിച്ചു പ്രവർത്തിക്കുന്ന  കാണാതായ വരെയും കണ്ടുകിട്ടിയ വരെയും സംബന്ധിച്ച ഓൺലൈൻ ദേശീയ മുന്നറിയിപ്പ് സേവനം, CCTNS ലെ ദേശീയ ഇമേജ് റെപ്പോസിറ്ററി ഉപയോഗപ്പെടുത്തികൊണ്ട്,  കാണാതായ വ്യക്തികളുടെയും, തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെയും  ചിത്രങ്ങൾ തിരയുന്നതിന് പോലീസിനെ സഹായിക്കുന്ന ഒരു ഓട്ടോമാറ്റഡ് ഫോട്ടോ മാച്ചിംഗ് വെബ് അധിഷ്ഠിത ആപ്ലിക്കേഷൻ UNIFY തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു

 കാണാതായ വ്യക്തികൾക്കായി ഓൺലൈനിൽ ലഭ്യമാക്കിയിട്ടുള്ള 'സെൻട്രൽ സിറ്റിസൺസ് സേവനങ്ങൾ' സംബന്ധിച്ച വലിയതോതിലുള്ള ബോധവൽക്കരണം നടത്തണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. കോവിഡ് കാലത്തെ  ട്രാൻസ്‌ജെണ്ടർ വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ പ്രവർത്തന ചട്ടങ്ങളും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി

 
IE/SKY
 


(Release ID: 1720649) Visitor Counter : 185