ധനകാര്യ മന്ത്രാലയം

ഗുരുതരമായ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചില സമയപരിധികള്‍ ഗവണ്‍മെന്റ് നീട്ടി

Posted On: 20 MAY 2021 6:22PM by PIB Thiruvananthpuram

കടുത്ത കോവിഡ് -19 മഹാമാരി മൂലംമുള്ള  ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ തുടര്‍ച്ചയായി, വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച ആവശ്യങ്ങളും കണക്കിലെടുത്ത്,   1961 ലെ ആദായനികുതി നിയമ  പ്രകാരം അനുവര്‍ത്തിക്കേണ്ട സമയപരിധി നീട്ടാന്‍ തീരുമാനിച്ചു. താഴേപ്പറയുന്നവയിലായിരിക്കും  ഇത്  ബാധകം:

  1. 1962 ലെ ആദായനികുതി ചട്ടം 114 ഇ പ്രകാരവും  അതിനുശേഷം പുറപ്പെടുവിച്ച വിവിധ വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ 2021 മെയ് 31-നോ അതിനുമുമ്പോ നല്‍കേണ്ട 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനകാര്യ ഇടപാടുകളുടെ ഔദ്യോഗിക അറിയിപ്പുകള്‍ (എസ്.എഫ്.ടി) 2021 ജൂണ്‍ 30-നോ അതിനുമുമ്പോ നല്‍കിയാല്‍ മതി;
  2. ചട്ടം 114 ജി പ്രകാരം 2021 മെയ് 31-നോ അതിനുമുമ്പോ നല്‍കേണ്ട 2020 കലണ്ടര്‍ വര്‍ഷത്തേക്കുള്ള റിപ്പോര്‍ട്ടുചെയ്യാവുന്ന അക്കൗണ്ടിന്റെ പ്രസ്താവന 2021 ജൂണ്‍ 30-നോ അതിനുമുമ്പോ നല്‍കിയാല്‍ മതി;
  3. ചട്ടങ്ങളിലെ ചട്ടം 31 എ പ്രകാരം 2021 മെയ് 31-നോ അതിനുമുമ്പോ നല്‍കേണ്ട 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ നികുതിയിളവ് പ്രസ്താവന 2021 ജൂണ്‍ 30-നോ അതിനുമുമ്പോ നല്‍കിയാല്‍ മതി;
  4. ചട്ടങ്ങളിലെ.31-ാം ചട്ട പ്രകാരം 2021 ജൂണ്‍ 15 നകം ജീവനക്കാരന് നല്‍കേണ്ട സ്രോതസില്‍ നിന്നും നികുതി കുറച്ചതിന്റെ സര്‍ട്ടിഫിക്കറ്റായ ഫോം നമ്പര്‍ 16, 2021 ജൂലൈ 15 നോ അതിനുമുമ്പായോ നല്‍കിയാല്‍ മതി.
  5. ചട്ടങ്ങളിലെ ചട്ടം 30ഉം ചട്ടം 37 സി.എ എന്നിവ പ്രകാരം 2021 ജൂണ്‍ 15 ന് അല്ലെങ്കില്‍ അതിനുമുമ്പായി ഫോം നമ്പര്‍ 24 ജിയില്‍ നല്‍കേണ്ട 2021 മെയ് മാസത്തെടി.ഡി.എസ് / ടി.സി.എസ് ബുക്ക് അഡ്ജസ്റ്റ്‌മെന്റ് സ്‌റ്റേറ്റ്‌മെന്റ് 2021 ജൂണ്‍ 30 നോ അതിനുമുമ്പായോ നല്‍കിയാല്‍ മതി.
  6. ചട്ടങ്ങളിലെ 33-ാം ചട്ടപ്രകാരം 2021 മെയ് 31-നോ അതിനുമുമ്പോ അയയ്‌ക്കേണ്ട 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് ട്രസ്റ്റികളുടെ സംഭാവനകളില്‍ നിന്ന് നികുതിയിളവിനുള്ള പ്രസ്താവന ജൂണ്‍ 30-നേലാ അതിനുമുമ്പോ അയച്ചാല്‍ മതി.
  7. ചട്ടങ്ങളിലെ ചട്ടം 12 സി.ബി പ്രകാരം ഒരു നിക്ഷേപകഫണ്ട് ഒരു യൂണിറ്റ് ഹോള്‍ഡറിന് മുന്‍വര്‍ഷമായ 2020-21 വര്‍ഷത്തില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ പണംനല്‍കുകയോ ചെയതതിന് 2021 ജൂണ്‍ 15 ന് അല്ലെങ്കില്‍ അതിനുമുമ്പായി ഫോം നമ്പര്‍ 64ഡിയില്‍ നല്‍കേണ്ട പ്രസ്താവന 2021 ജൂണ്‍ 30നോ അതിനുമുമ്പോ സമര്‍പ്പിച്ചാല്‍ മതി.
  8. ചട്ടങ്ങളിലെ ചട്ടം 12 സി.ബി പ്രകാരം ഒരു നിക്ഷേപകഫണ്ട് ഒരു യൂണിറ്റ് ഹോള്‍ഡറിന് മുന്‍വര്‍ഷമായ 52020-21 വര്‍ഷത്തില്‍ നിക്ഷേപിക്കുകയോ അല്ലെങ്കില്‍ പണംനല്‍കുകയോ ചെയതതിന് 2021 ജൂണ്‍ 30 ന് അല്ലെങ്കില്‍ അതിനുമുമ്പായി ഫോം നമ്പര്‍ 64സിയില്‍ നല്‍കേണ്ട പ്രസ്താവന 2021 ജൂലൈ 15നോ അതിനുമുമ്പോ സമര്‍പ്പിച്ചാല്‍ മതി.
  9. നിയമത്തിലെ 139-ാം വകുപ്പിന്റെ ഉപവകുപ്പ് (1) പ്രകാരം 2021 ജൂലൈ 31-ന് സമര്‍പ്പിക്കേണ്ട 2021-22 അസസ്‌മെന്റ് വര്‍ഷത്തിലെ വരുമാന റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി;
  10. നിയമത്തിലെ ഏതെങ്കിലും വകുപ്പ് പ്രകാരം മുന്‍വര്‍ഷമായ 2021-21ലെഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി 2021 സെപ്റ്റംബര്‍ 30 എന്നത് 2021 ഒകേ്ടാബര്‍ 31 വരെ നീട്ടി;
  11. നിയമത്തിലെ വകുപ്പ് 92 ഇ പ്രകാരം അന്താരാഷ്ട്ര ഇടപാടുകളിലോ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട ആഭ്യന്തര ഇടപാടുകളിലോ പ്രവേശിച്ചിട്ടുള്ള വ്യക്തികള്‍ ഒരു അക്കൗണ്ടന്റില്‍ നിന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തീയതി 2021 ഒകേ്ടാബര്‍ 31ല്‍ നിന്ന് 2021 നവംബര്‍ 30 വരെ നീട്ടി;
  12. നിയമത്തിലെ 139-ാം വകുപ്പിന്റെ ഉപവകുപ്പ് (1) പ്രകാരം 2021 ഒകേ്ടാബര്‍ 31-ന് സമര്‍പ്പിക്കേണ്ട 2021-22 അസസ്‌മെന്റ് വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി 2021 നവംബര്‍ 30 വരെ നീട്ടി;
  13. നിയമത്തിലെ 139-ാം വകുപ്പിന്റെ ഉപവകുപ്പ് (1) പ്രകാരം 2021-22 അസസ്‌മെന്റ് വര്‍ഷത്തെ വരുമാന തിരിച്ചുകിട്ടാന്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി 2021 നവംബര്‍ 30ല്‍ നിന്ന് 2021 ഡിസംബര്‍ 31 വരെ നീട്ടി;
  14. നിയമത്തിലെ 139-ാം വകുപ്പിലെ ഉപവകുപ്പ് (4)/(5) എന്നിവ പ്രകാരം 2021 ഡിസംബര്‍ 31-ന്, സമര്‍പ്പിക്കേണ്ടിയിരുന്ന 2021-22 അസസ്‌മെന്റ് വര്‍ഷത്തിലെ കാലതാമസം വരുത്തിയ/പുതുക്കിയ വരുമാനറിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതി 2022 ജനുവരി 31 ആക്കി.

ഉപവകുപ്പിലെ 1 മുതല്‍ 5വരെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മൊത്തം വരുമാനത്തില്‍ നികുതിതുക കുറച്ചാല്‍ ഒരു ലക്ഷത്തില്‍ കൂടുകയാണെങ്കില്‍ തീയതികള്‍ നീട്ടികൊണ്ട് മുകളിലെ 9,11, 13 വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് നിയമത്തിലെ വകുപ്പ് 234 എ വിശദീകരണം 1ന് ബാധകമായിരിക്കില്ല. നിയമത്തിലെ വകുപ്പ് 207ലെ ഉപവകുപ്പ് (2) പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ഒരു വ്യക്തിയെന്ന് പരാമര്‍ശിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം നിയമത്തിലെ വകുപ്പ് 140 എ പ്രകാരം നിശ്ചിത തീയതിക്കകം (തീയതി നീട്ടാതെ) നല്‍കുന്ന നികുതിയെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ നികുതിയായി പരിഗണിക്കാം.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) 2021 മേയ് 20-ാം തീയതി സര്‍ക്കുലര്‍ നമ്പര്‍ 9/2021 എഫ്. നമ്പര്‍ 225/49/2021 ഐ.ടി.എ-2 പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍  www.incometaxindia.gov.in.    സൈറ്റില്‍ ലഭിക്കും.

******



(Release ID: 1720436) Visitor Counter : 231