റെയില്‍വേ മന്ത്രാലയം
ഇരുന്നൂറോളം ഓക്സിജൻ എക്സ്പ്രസ്സുകൾ ഇതുവരെ യാത്ര പൂർത്തിയാക്കി
Posted On:
20 MAY 2021 2:13PM by PIB Thiruvananthpuram
ന്യൂ ഡൽഹി, മെയ് 20, 2021
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) എത്തിച്ച് ആശ്വാസം പകരുന്നതിനുള്ള യാത്ര ഇന്ത്യൻ റെയിൽവേ തുടരുകയാണ്. 775 ലധികം ടാങ്കറുകളിലായി 12,630 MT എൽഎംഒ ഇതുവരെ ഇന്ത്യൻ റെയിൽവേ 200 ഓക്സിജൻ എക്സ്പ്രസുകൾ ഉപയോഗിച്ച് രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
ഓക്സിജൻ എക്സ്പ്രസ്സുകൾ ഓരോ ദിവസവും 800 MT എൽഎംഒ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നു. കേരളം (118 MT) ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ ഇതുവരെ സേവനത്തിന്റെ പ്രയോജനം നേടി.
ഓക്സിജൻ ദുരിതാശ്വാസം സാധ്യമായ വേഗതയിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായി, ഈ നിർണായക ചരക്ക് തീവണ്ടികളുടെ ശരാശരി വേഗത മിക്ക കേസുകളിലും ,പ്രത്യേകിച്ചും ദീർഘദൂര യാത്രയിൽ 55 ൽ കൂടുതലാണ്. ഉയർന്ന മുൻഗണനയുള്ള ഗ്രീൻ കോറിഡോറിൽ, വിവിധ സോണുകളുടെ ഓപ്പറേഷനൽ ടീമുകൾ ഓക്സിജൻ വേഗത്തിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് മുഴുവൻ സമയം പ്രവർത്തിക്കുന്നു. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ മാറ്റങ്ങൾക്കായി അനുവദിച്ചിട്ടുള്ള സാങ്കേതിക സ്റ്റോപ്പേജുകൾ 1 മിനിറ്റായി കുറച്ചിട്ടുമുണ്ട്.
ട്രാക്കുകളിലെ മാർഗ തടസങ്ങൾ നീക്കി തുറന്നിടുകയും ഓക്സിജൻ വഹിച്ചുകൊണ്ടുള്ള ട്രെയിനുകളുടെ യാത്ര ഭംഗമില്ലാതെ തുടരുന്നു എന്ന് ഉറപ്പുവരുത്താൻ ഉയർന്ന ജാഗ്രത പാലിക്കുകയും ചെയ്യുന്നു.
RRTN/SKY
****
(Release ID: 1720263)
Visitor Counter : 233