സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

ഭിന്നശേഷിക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ആറു മാസം നീളുന്ന ആദ്യ CBID പരിപാടിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു

Posted On: 19 MAY 2021 3:40PM by PIB Thiruvananthpuramന്യൂഡൽഹിമെയ് 19, 2021

രാജ്യത്തെ ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള ആറുമാസം നീളുന്ന സാമൂഹിക അടിസ്ഥാന സമഗ്ര വികസന പദ്ധതിയ്ക്ക് (Community Based Inclusive Development-CBID) കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ഡോക്ടർ തവാർചന്ദ് ഗെഹ്ലോട്ട് രാജ്യത്ത് തുടക്കം കുറിച്ചു.

ഭിന്നശേഷിക്കാരുടെ ശാക്തീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരുടെ പുനരധിവാസംവികസനം എന്നിവയ്ക്ക് വിദഗ്ധ പരിശീലനം ലഭിച്ച വ്യക്തികളെ ലഭ്യമാക്കുന്നതിനായാണ് മെൽബൺ സർവകലാശാലയുമായി സഹകരിച്ച്  പരിപാടി വികസിപ്പിച്ചതെന്ന് ഡോക്ടർ തവാർചന്ദ് ഗെഹ്ലോട്ട് ചടങ്ങിൽ അഭിപ്രായപ്പെട്ടു.  മഹാമാരി കാലത്ത്രാജ്യത്തെ ഭിന്നശേഷിക്കാർക്കായുള്ള ഫസ്റ്റ് ഹാൻഡ് കൗൺസിലർമാർ/ഗൈഡുകളുടെ ആവശ്യകതയ്ക്ക് പ്രാധാന്യമേറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രത്യേക വൈദഗ്ധ്യമുള്ള വ്യക്തികളെ വാർത്തെടുക്കുന്ന ഇത്തരത്തിലൊരു പരിപാടി രാജ്യത്ത് ഇതാദ്യമാണ്അപകടസാധ്യതയുള്ള കേസുകൾ തിരിച്ചറിയുകവിദഗ്ധ സഹായം ലഭ്യമാകുന്ന ഏറ്റവും അടുത്തുള്ള കേന്ദ്രങ്ങളെ പറ്റി മാതാപിതാക്കൾ/പാലകർ എന്നിവർക്ക് വിവരങ്ങൾ ലഭ്യമാക്കുകഭിന്നശേഷിക്കാർക്കുള്ള സർക്കാർ പദ്ധതികളുടെ സഹായം സ്വീകരിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ സേവനങ്ങൾ ഇവർ ലഭ്യമാക്കും

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട 6 ബുക്ക്ലെറ്റുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.

ഭിന്നശേഷിക്കാരെ സമൂഹത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ആശാ - അംഗനവാടി ജീവനക്കാർക്കൊപ്പം സാമൂഹിക തലത്തിൽതാഴെക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്ന പുനരധിവാസ പ്രവർത്തകരെ സൃഷ്ടിക്കാൻ പരിപാടി ലക്ഷ്യമിടുന്നുഭിന്നശേഷിക്കാരുടെ സുഹൃത്തുക്കൾ എന്നർത്ഥമുള്ള ദിവ്യങ് മിത്ര ('Divyang Mitra') എന്ന പേരിലാകും ഇവർ അറിയപ്പെടുക.

ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ 7 ദേശീയ സ്ഥാപനങ്ങളിലുംസാമൂഹിക അടിസ്ഥാന പുനരധിവാസ പ്രവർത്തനങ്ങളിൽ പരിചയമുള്ള 7-9 സന്നദ്ധ സ്ഥാപനങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ 2 ബാച്ചായി പരിപാടി നടപ്പാക്കാനാണ് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഉദ്ദേശിക്കുന്നത്.


 

ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്കുപുറമേ ഗുജറാത്തിമറാഠിബംഗാളിതെലുങ്ക്തമിഴ്ഗാറോ എന്നീ ഏഴ് പ്രാദേശിക ഭാഷകളിലും പരിപാടി ലഭ്യമാക്കും.

600 
പേരോളം ഉൾപ്പെടുന്ന ഒന്നാം ബാച്ചിന്റെ ക്ലാസുകൾ  ഓഗസ്റ്റിൽ തുടങ്ങാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്കോവിഡ് സാഹചര്യം പരിഗണിച്ച് ഓഫ്ലൈൻ/ഓൺലൈൻ മാതൃകകളിൽ ആകും പരിശീലനം സംഘടിപ്പിക്കുക.  

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യക്ക് കീഴിലുള്ള നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ റിഹാബിലിറ്റേഷൻപരീക്ഷകൾ നടത്തുകയും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിക്കുകയും ചെയ്യും.

പരിപാടി കൂടുതൽ വിപുലീകരിക്കുന്നതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തുന്നതാണ്.

 

RRTN/SKY(Release ID: 1719973) Visitor Counter : 115