രാസവസ്തു, രാസവളം മന്ത്രാലയം
കോവിഡ് -19 ചികിത്സയ്ക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നു ; കോവിഡ് -19 നുള്ള എല്ലാ മരുന്നുകളും ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്
Posted On:
19 MAY 2021 1:44PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 19, 2021
എല്ലാ തരത്തിലുമുള്ള കോവിഡ് -19 അവശ്യ മരുന്നുകളുടെയും വിതരണം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. ഉത്പാദനവും ഇറക്കുമതിയും വർദ്ധിപ്പിച്ച് കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാക്കിയിട്ടുണ്ട്. വിതരണ ശൃംഖലയുടെ നിയന്ത്രണം, ആവശ്യകതയുടെ നിർവ്വഹണം, താങ്ങാനാവുന്ന വില എന്നിവ ആധാരമാക്കിയുള്ള ത്രിമുഖ തന്ത്രത്തിലൂടെയാണ് മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കുന്നത്.
പ്രോട്ടോക്കോൾ മരുന്നുകൾ:
1. റെംഡെസിവിർ
2. എനോക്സാപരിൻ
3. മീഥൈൽ പ്രെഡ്നിസോലോൺ
4. ഡെക്സമെതസോൺ
5. ടോസിലിസുമാബ്
6. ഐവർമെക്റ്റിൻ
പ്രോട്ടോക്കോൾ ഇതര മരുന്നുകൾ:
7. ഫാവിപിരവിർ
8. ആംഫോട്ടെറിസിൻ
9. അപിക്സമാബ്
1. റെംഡെസിവിർ:
റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം 20 ൽ നിന്ന് 60 ആയി ഉയർന്നു. തത്ഫലമായി വെറും 25 ദിവസത്തിനുള്ളിൽ ലഭ്യത 3 ഇരട്ടിയായി. ഉത്പാദനം 10 മടങ്ങ് വർദ്ധിച്ചു. 2021 ഏപ്രിലിൽ പ്രതിമാസം 10 ലക്ഷം വൈലുകൾ ആയിരുന്നത് 2021 മെയ് ആയപ്പോൾ പ്രതിമാസം 1 കോടി വൈലുകൾ വരെയായി ഉയർന്നു.
2. ടോസിലിസുമാബ് കുത്തിവയ്പ്പ്:
സാധാരണ സമയങ്ങളിൽ ഉള്ളതിനേക്കാൾ 20 മടങ്ങ് കൂടുതൽ ഇറക്കുമതി ചെയ്താണ് ഇത് രാജ്യത്ത് ലഭ്യമാക്കുന്നത്.
3. ഡെക്സമെതസോൺ 0.5 മില്ലിഗ്രാം ഗുളികകൾ:
ഒരു മാസത്തിനുള്ളിൽ 6-8 മടങ്ങ് ഉത്പാദനം വർദ്ധിപ്പിച്ചു
4. ഡെക്സമെതസോൺ കുത്തിവെയ്പ്പ് ഉത്പാദനം ഏകദേശം 2 മടങ്ങ് വർദ്ധിച്ചു.
5. ഇനോക്സാപരിൻ കുത്തിവെയ്പ്പ് ഉത്പാദനം കേവലം ഒരു മാസത്തിനുള്ളിൽ 4 മടങ്ങ് വർദ്ധിച്ചു.
6. മീഥൈൽ പ്രെഡ്നിസോലോൺ കുത്തുവെയ്പ്പ് :
ഒരു മാസത്തിനുള്ളിൽ ഉത്പാദനം 3 മടങ്ങ് വർദ്ധിച്ചു.
7. ഐവർമെക്റ്റിൻ 12 മില്ലിഗ്രാം ഗുളികയുടെ ഉത്പാദനം ഒരു മാസത്തിനുള്ളിൽ 5 മടങ്ങ് വർദ്ധിപ്പിച്ചു. 2021ഏപ്രിലിൽ 150 ലക്ഷമായിരുന്നത് 2021 മെയ് മാസത്തിൽ 770 ലക്ഷമായി.
8. ഫാവിപിരവിർ:
ഇതൊരു പ്രോട്ടോക്കോൾ ഇതര മരുന്ന് ആണ്. വൈറസ് വ്യാപനം കുറയ്ക്കാൻ ഉപയോഗിക്കുന്നു.
ഒരു മാസത്തിനുള്ളിൽ ഉത്പാദനം 4 മടങ്ങ് വർദ്ധിച്ചു.
2021 ഏപ്രിലിൽ 326.5 ലക്ഷം ആയിരുന്നത് 2021 മെയ് മാസത്തിൽ 1644 ലക്ഷം ആയി.
9. ആംഫോട്ടെറെസിൻ ബി കുത്തിവെയ്പ്പ് :
ഉൽപാദനം ഒരു മാസത്തിനുള്ളിൽ 3 മടങ്ങ് വർദ്ധിച്ചു.
3.80 ലക്ഷം വൈലുകൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നു. 3 ലക്ഷം വൈലുകൾ ഇറക്കുമതി ചെയ്യുന്നു
ആകെ 6.80 ലക്ഷം വൈലുകൾ രാജ്യത്ത് ലഭ്യമാണ്.
മരുന്നുകളുടെ വിഹിതം സംബന്ധിച്ച പിപിറ്റിക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
https://static.pib.gov.in/WriteReadData/specificdocs/documents/2021/may/doc202151921.pdf
IE/SKY
(Release ID: 1719903)
Visitor Counter : 312
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada