ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ദേശീയ എഇഎഫ്ഐ കമ്മിറ്റി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

Posted On: 17 MAY 2021 2:32PM by PIB Thiruvananthpuram
 

ന്യൂഡൽഹി, മെയ് 17, 2021

ഇന്ത്യയിൽ കോവിഡ് വാക്സിനേഷനെത്തുടർന്ന് രക്തസ്രാവം, രക്തം കട്ടപിടിക്കൽ എന്നിവ സംഭവിക്കുന്ന കേസുകളുടെ എണ്ണം വളരെ കുറവാണെന്നും പ്രതീക്ഷിത തോതിലാണെന്നും നാഷണൽ എഇഎഫ്ഐ (രോഗപ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂലാവസ്ഥ- Adverse Event Following Immunization) കമ്മിറ്റി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

2021 ഏപ്രിൽ 03 വരെയുള്ള കണക്കനുസരിച്ച്, 75,435,381 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് ദേശീയ എഇഎഫ്ഐ കമ്മിറ്റി രേഖപ്പെടുത്തി (കോവിഷീൽഡ് - 68,650,819; കോവാക്സിൻ - 6,784,562). ഇതിൽ 65,944,106 എണ്ണം ആദ്യ ഡോസും, 9,491,275 എണ്ണം രണ്ടാം ഡോസും ആയിരുന്നു.

കോവിഡ്-19 വാക്സിനേഷൻ യജ്ഞം ആരംഭിച്ചതുമുതൽ രാജ്യത്തെ 753 ജില്ലകളിൽ, 684 ജില്ലകളിൽ നിന്ന് 23,000 ത്തിലധികം പ്രതികൂല സംഭവങ്ങൾ  കോവിൻ പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 700 കേസുകൾ മാത്രമാണ് (@ 9.3 കേസുകൾ / ദശലക്ഷം ഡോസുകൾ നൽകിയതിൽ) ഗുരുതരവും കഠിനവുമായ സ്വഭാവമുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതിൽ ഗുരുതരവസ്ഥയിലുള്ള 498 കേസുകളിൽ എഇഎഫ്ഐകമ്മിറ്റി അവലോകനം പൂർത്തിയാക്കി. ഇവയിലെ 26 കേസുകൾ, (0.61 കേസുകൾ / ദശലക്ഷം ഡോസുകൾ എന്ന നിരക്കിൽ), കോവിഷീൽഡ് വാക്സിൻ നൽകിയതിനെത്തുടർന്ന് സംജാതമായ ത്രോംബോഎംബോളിക് സംഭവങ്ങളാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കോവാക്സിൻ നൽകിയതിനുശേഷം ത്രോംബോഎംബോളിക് സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിൽ, വാക്സിൻ എടുത്തതിനെ തുടർന്ന് അപകടകരമായ ത്രോംബോഎംബോളിക് സംഭവങ്ങൾ വളരെ കുറഞ്ഞ അളവിൽ സംഭവിക്കുന്നതായി എഇഎഫ്ഐ പഠനങ്ങൾ സൂചിപ്പിക്കുന്നു.  
RRTN/SKY
 


(Release ID: 1719367) Visitor Counter : 293