രാസവസ്തു, രാസവളം മന്ത്രാലയം
റെംഡെസിവിർ ഉത്പാദനശേഷി പ്രതിമാസം 38 ലക്ഷത്തിൽ നിന്നും 119 ലക്ഷത്തോളം വൈലുകൾ ആയി ഉയർന്നു
Posted On:
17 MAY 2021 2:58PM by PIB Thiruvananthpuram
ന്യൂഡൽഹി , മെയ് 17,2021
പേറ്റന്റ് ഉടമകളായ അമേരിക്കയിലെ ഗില്യഡ് ലൈഫ് സയൻസസിന്റെ പ്രത്യേക അനുമതിയോടെ രാജ്യത്തെ 7 ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഉത്പാദിപ്പിക്കുന്ന പേറ്റന്റ്ഡ് മരുന്നാണ് റെംഡെസിവിർ.
ഇവയുടെ തദ്ദേശീയമായ ഉത്പാദന ശേഷിയെ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഈ 7 കമ്പനികളോടും ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു ഇതോടെ ഇവയുടെ ഉത്പാദനം പ്രതിമാസം 38 ലക്ഷം വൈലുകൾ എന്നതിൽനിന്നും 119 ലക്ഷത്തോളം ആയി ഉയർന്നു. അധികമായി 38 ഉത്പാദന കേന്ദ്രങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ രാജ്യത്തെ റെംഡെസിവിർ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 22 നിന്നും 60 ആയി ഉയർന്നിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ വിദേശരാജ്യങ്ങളിൽ നിന്നും റെംഡെസിവിർ ഉൽപ്പാദകർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും ലഭ്യമാക്കുന്നുമുണ്ട്.
2021 ഏപ്രിൽ 11 മുതൽ റെംഡെസിവിർ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. 2021 ഏപ്രിൽ 20 മുതൽ റെംഡെസിവിർ ഇൻജെക്ഷൻ,റെംഡെസിവിർ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന റെംഡെസിവിർ API ബീറ്റാ ,സൈക്ലോഡെക്സ്ട്രിൻ (SBEBCD) എന്നിവയുടെ കസ്റ്റംസ് തീരുവയും എടുത്തു കളഞ്ഞിരുന്നു
രാജ്യത്തിന്റെ വിവിധ മേഖലകളിൽ റെംഡെസിവിറിന്റെ ആനുപാതികവും,നീതിയുക്തവുമായ വിതരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മൂന്നാം വാരം മുതൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ മരുന്നു വിഹിതം ലഭ്യമാക്കുന്നു
പൊതു / സ്വകാര്യ ആശുപത്രികളിൽ മരുന്നിന്റെ ശരിയായ വിതരണം നടക്കുന്നത് നിരീക്ഷിക്കണമെന്ന് സംസ്ഥാന / കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എയിംസ്, ഐസിഎംആർ,കോവിഡ് 19 ദേശീയ കർമ്മ സേന, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സംയുക്ത അവലോകന സംഘം എന്നിവർ സംയുക്തമായി പുറത്തിറക്കിയ " പ്രായപൂർത്തിയായ കോവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള ദേശീയ ക്ലിനിക്കൽ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറയുന്നത് പോലെ മരുന്ന് വിതരണം, നീതിപൂർവമായി ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്
ഭരണകൂടങ്ങൾ നൽകുന്ന ഓർഡറുകൾക്ക്പുറമേ, സ്വകാര്യ വിതരണ ശൃംഖലകൾ വഴിയും സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം ഈ 7 മരുന്ന് ഉത്പാദക കമ്പനികളും ലഭ്യമാക്കുന്നുണ്ട്. 2021 ഏപ്രിൽ 21 മുതൽ മെയ് 15 വരെയുള്ള കാലയളവിൽ 54.15 ലക്ഷം വൈലുകൾ ആണ് രാജ്യത്തുടനീളം ഇവർ വിതരണം ചെയ്തത്.
മുകളിൽ പറഞ്ഞ വിഹിതത്തിന് പുറമേ 2021 മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങൾ സംഘടനകൾ എന്നിവരിൽ നിന്നും ഉള്ള സംഭാവനയായി 5.26 ലക്ഷം റെംഡെസിവിർ വൈലുകൾ ലഭ്യമായിട്ടുണ്ട്. ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത നാൽപ്പതിനായിരം വൈലുകളും സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങൾക്ക് നൽകിയിട്ടുണ്ട്
ലഭ്യമാക്കിയ വിഹിതത്തിന്റെ ചുരുക്കം
S. No.
|
Date of allocation
|
Duration covered
|
Cumulative number of vials allocated to States/UTs
|
1
|
21st April, 2021
|
21st April to 30th April
|
11 lakh
|
2
|
24th April 2021
|
21st April to 30th April
|
16 lakh
|
3
|
29th April 2021
|
21stApril to 2nd May
|
17.80 lakh
|
4
|
1st May 2021
|
21st April to 9th May
|
33.80 lakh
|
5
|
7th May 2021
|
21st April to 16th May
|
53 Lakh
|
6
|
16th May 2021
|
21st April to 23rd May
|
76.00 Lakh
|
(Release ID: 1719359)
Visitor Counter : 259