ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
26 ദിവസത്തിനുശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷത്തില്‍ താഴെയായി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 18.17 ശതമാനമായി കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 15.73 ലക്ഷത്തിലേറെ പരിശോധനകള്‍
Posted On:
17 MAY 2021 12:08PM by PIB Thiruvananthpuram
ശുഭപ്രതീക്ഷയേകി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 26 ദിവസത്തിനുശേഷം മൂന്നു ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 2,81,386 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
2021 മെയ് 9 മുതലുള്ള പ്രതിദിന രോഗബാധിതരുടെ കണക്കാണ് ചുവടെ കൊടുത്തിട്ടുള്ള പട്ടികയില്‍.
പ്രതിവാര രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞ് നിലവില്‍ 18.17 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,73,515 പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 31,64,23,658 ആയി.
കര്‍ണാടകത്തില്‍ 27 ജില്ലകളില്‍ 20 ശതമാനത്തിലേറെയാണ് രോഗസ്ഥിരീകരണ നിരക്ക്. 10 ശതമാനത്തിലേറെ രോഗസ്ഥിരീകരണ നിരക്കുള്ള മധ്യപ്രദേശിലെ 38 ജില്ലകളുമുണ്ട്.
രാജ്യത്താകെ രോഗമുക്തരായത് 2,11,74,076 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 84.81 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,78,741 പേര്‍ രോഗമുക്തരായി.
പ്രതിദിന രോഗമുക്തരുടെ എണ്ണം കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആറു തവണയും തുടര്‍ച്ചയായി നാലാംദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണത്തെ മറികടന്നു.
പുതുതായി രോഗമുക്തരായവരുടെ 71.35 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്.
രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 35,16,997 ആണ്. ആകെ രോഗബാധിതരുടെ 14.09 ശതമാനമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 1,01,461ന്റെ കുറവു രേഖപ്പെടുത്തി.
രാജ്യത്തു ചികിത്സയിലുള്ളവരുടെ 75.04 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്.
രാജ്യവ്യാപകമായി കോവിഡ് 19 പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ മൂന്നാം ഘട്ടം വ്യാപിപ്പിച്ചതോടെ, രാജ്യത്ത് പ്രതിരോധ കുത്തിവയ്‌പെടുത്തവരുടെ എണ്ണം 18.30 കോടി കഴിഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം, 26,68,895 സെഷനുകളിലായി 18,29,26,460 വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.
ഇതില്‍ 96,45,695 ആരോഗ്യപ്രവര്‍ത്തകര്‍ (ഒന്നാം ഡോസ്), 66,43,661 ആരോഗ്യപ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 1,44,44,096 മുന്നണിപ്പോരാളികള്‍ (ഒന്നാം ഡോസ് ), 81,96,053 മുന്നണി പ്രവര്‍ത്തകര്‍ (രണ്ടാം ഡോസ്), 18-45 വയസ്സ് പ്രായമുള്ള 52,64,073 പേര്‍ (ആദ്യ ഡോസ്), 45-60 പ്രായമുള്ളവര്‍ 5,72,78,554 പേര്‍ (ആദ്യ ഡോസ് ), 91,07,311 ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളില്‍ പ്രായമുള്ള 5,45,15,352 ( ആദ്യ ഡോസ്), 1,78,01,891 (രണ്ടാം ഡോസ്) ഗുണഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഇതുവരെ പ്രതിരോധ കുത്തിവയ്‌പെടുത്തവരുടെ 66.73 ശതമാനാവും പത്തു സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18-44 പ്രായപരിധിയിലുള്ള 4,35,138 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. രാജ്യമൊട്ടാകെ ഈ പ്രായപരിധിയിലുള്ള 52,64,073 പേരാണ് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 ലക്ഷത്തോളം ഡോസുകളാണ് നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ 121 -ആം ദിവസം (മെയ് 16, 2021), 6,91,211 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.
തീയതി: മെയ് 16, 2021 (121-ാം ദിവസം)
ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യ ഡോസ് 3270
രണ്ടാം ഡോസ് 2395
മുന്നണിപ്പോരാളികള്‍
ആദ്യ ഡോസ് 18,168
രണ്ടാം ഡോസ് 9077
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 4,35,138
45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 1,13,616
രണ്ടാം ഡോസ് 37,979
60നുമേല്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 44,094
രണ്ടാം ഡോസ് 27,474
ആകെ
ആദ്യ ഡോസ് 6,14,286
രണ്ടാം ഡോസ് 76,925
പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 75.95 ശതമാനവും.
ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. 34,389 പേര്‍. തമിഴ്‌നാട്ടില്‍ 33,181 കേസും റിപ്പോര്‍ട്ട് ചെയ്തു.
ദേശീയതലത്തില്‍ മരണനിരക്ക് 1.09% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 മരണം രേഖപ്പെടുത്തി.
ഇതില്‍ 75.38 ശതമാനം പത്തു സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (974 മരണം). കര്‍ണാടകത്തില്‍ 403 പേരും മരിച്ചു.
വിദേശ സഹായമായി ലഭിച്ച 11,058 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 13,496 ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, 19 ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍, 7365 വെന്റിലേറ്ററുകള്‍/ബൈ പാപ്, 5.3 ലക്ഷം കുപ്പി റെംഡെസിവിര്‍ മരുന്ന് എന്നിവ ഇതിനകം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറി.
(Release ID: 1719308)
Visitor Counter : 237
Read this release in:
Hindi
,
Marathi
,
Gujarati
,
Tamil
,
Telugu
,
Urdu
,
Bengali
,
Assamese
,
Odia
,
English
,
Punjabi