ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് പ്രതിരോധത്തിനായി ലഭിക്കുന്ന വിദേശസഹായങ്ങളുടെ ദ്രുതഗതിയിലുള്ള വിന്യാസവും വിതരണവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഉറപ്പാക്കി കേന്ദ്രം


രാജ്യത്ത് ഇതിനകം നല്‍കിയത് 17.72 കോടി വാക്സിനുകള്‍

18-44 പ്രായപരിധിയില്‍ ഇതിനകം വാക്സിന്‍ സ്വീകരിച്ചത് 34.8 ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍

Posted On: 13 MAY 2021 11:53AM by PIB Thiruvananthpuram

കോവിഡ് പ്രതിരോധത്തിനായി ലഭിക്കുന്ന ആഗോള സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഫലപ്രദമായും വേഗത്തിലും വിതരണം ചെയ്യുന്നതായി കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പുവരുത്തുന്നു.

9284 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 7033 ഓക്സിജന്‍ സിലിന്‍ഡറുകള്‍, 19 ഓക്സിജന്‍ പ്ലാന്റുകള്‍, 5933 വെന്റിലേറ്ററുകള്‍/ബൈ പാപ്, 3.44 ലക്ഷത്തിലധികം കുപ്പി റെംഡെസിവിര്‍ മരുന്ന് എന്നിവ ഇതിനകം വിതരണം ചെയ്തു.

രാജ്യവ്യാപകമായി കോവിഡ് 19 പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ മൂന്നാം ഘട്ടം വ്യാപിപ്പിച്ചതോടെ, രാജ്യത്ത് പ്രതിരോധ കുത്തിവയ്പെടുത്തവരുടെ എണ്ണം 17.72 കോടി കഴിഞ്ഞു.

ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം, 25,70,537 സെഷനുകളിലായി 17,72,14,256 വാക്സിന്‍ ഡോസ് വിതരണം ചെയ്തു. ആദ്യ ഡോസ് എടുത്ത 96,00,420 എച്ച്സിഡബ്ല്യുമാര്‍, രണ്ടാം ഡോസ് എടുത്ത 65,70,062 എച്ച്സിഡബ്ല്യുമാര്‍, 1,42,34,793  എഫ്എല്‍ഡബ്ല്യുമാര്‍ (ആദ്യ ഡോസ്), 80,30,007 എഫ്എല്‍ഡബ്ല്യുമാര്‍ (രണ്ടാം ഡോസ്), 18-45 പ്രായപരിധിയിലുള്ള 34,80,618 ഗുണഭോക്താക്കള്‍ (ആദ്യ ഡോസ്), 45-60 പ്രായപരിധിയിലുള്ള 5,62,43,308 ഗുണഭോക്താക്കള്‍ (ആദ്യ ഡോസ്),  81,58,535 ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്), അറുപതിനുമേല്‍ പ്രായമുള്ള   5,40,99,241 ഗുണഭോക്താക്കള്‍ (ആദ്യ ഡോസ്),  1,67,97,272  ഗുണഭോക്താക്കള്‍ (രണ്ടാം ഡോസ്) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

എച്ച്സിഡബ്ല്യുമാര്‍

ആദ്യ ഡോസ് 96,00,420  
രണ്ടാം ഡോസ് 65,70,062  

എഫ്എല്‍ഡബ്ല്യുമാര്‍

ആദ്യ ഡോസ് 1,42,34,793  
രണ്ടാം ഡോസ് 80,30,007

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 34,80,618  

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,62,43,308
രണ്ടാം ഡോസ് 81,58,535

60നുമേല്‍ പ്രായമുള്ളവര്‍

ആദ്യ ഡോസ് 5,40,99,241
രണ്ടാം ഡോസ് 1,67,97,272

ആകെ  17,72,14,256

രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 66.73 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. 18-44 പ്രായപരിധിയിലുള്ള 4,31,285 ഗുണ ഭോക്താക്കളാണ് ഇന്ന് ആദ്യ ഡോസ് വാക്സിനെടുത്തത്. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 34,80,618 പേരാണ് 30 സംസ്ഥാന ങ്ങളിലായി/കേന്ദ്രഭരണപ്രദേശങ്ങളിലായി വാക്സിന്‍ സ്വീകരിച്ചത്. ചുവടെ നല്‍കിയിരിക്കുന്ന പട്ടികയില്‍ 18-44 പ്രായപരിധിയിലുള്ളവര്‍ സ്വീകരിച്ച വാക്സിന്‍ ഡോസുകളുടെ വിവരം ലഭ്യമാകും.

ക്രമനമ്പര്‍, സംസ്ഥാനം, ആകെ എന്ന ക്രമത്തില്‍

1. എ & എന്‍ ദ്വീപുകള്‍      1,160
2 ആന്ധ്രപ്രദേശ്         1,211
3 അസം  1,31,920
4 ബിഹാര്‍ 3,04,490
5 ചണ്ഡിഗഢ് 2
6 ഛത്തീസ്ഗഢ് 1,028
7 ഡല്‍ഹി 4,71,908
8 ഗോവ 1,464
9 ഗുജറാത്ത് 3,87,579
10 ഹരിയാന 3,56,291
11 ഹിമാചല്‍ പ്രദേശ് 14
12 ജമ്മു കശ്മീര്‍ 30,163
13 ഝാര്‍ഖണ്ഡ് 94
14 കര്‍ണാടകം 74,996
15 കേരളം 771
16 ലഡാക്ക് 86
17 മധ്യപ്രദേശ് 91,938
18 മഹാരാഷ്ട്ര 6,27,241
19 മേഘാലയ 6
20 നാഗാലാന്‍ഡ് 4
21 ഒഡിഷ 85,905
22 പുതുച്ചേരി 1
23 പഞ്ചാബ് 5,482
24 രാജസ്ഥാന്‍ 5,53,265
25 തമിഴ്‌നാട് 22,833
26 തെലങ്കാന 500
27 ത്രിപുര 2
28 ഉത്തര്‍പ്രദേശ് 2,66,140
29 ഉത്തരാഖണ്ഡ് 50,996
30 പശ്ചിമ ബംഗാള്‍ 13,128

ആകെ 34,80,618

കഴിഞ്ഞ 24 മണിക്കൂറിനിടെ 19 ലക്ഷത്തോളം പേര്‍ പ്രതിരോധ കുത്തിവയ്പെടുത്തു. വാക്സിനേഷന്‍ ഡ്രൈവിന്റെ 117-ാം ദിവസം (2021 മെയ് 12) 18,94,991 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്.  17,684 സെഷനുകളിലായി 9,98,409 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി. 8,96,582 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചു.

തീയതി : 2021 മെയ് 12 (117ാം ദിവസം)

എച്ച്സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 16,923  
രണ്ടാം ഡോസ് 29,778  

എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 78,279
രണ്ടാം ഡോസ് 74,617

18നും 45നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 4,31,285

45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 3,40,178
രണ്ടാം ഡോസ് 3,03,146  

60 വയസിനു മുകളിലുള്ളവര്‍

ആദ്യ ഡോസ് 1,31,744
രണ്ടാം ഡോസ് 4,89,041

ആകെ നേട്ടം

ആദ്യ ഡോസ് 9,98,409  
രണ്ടാം ഡോസ് 8,96,582

രാജ്യത്താകെ രോഗമുക്തരായത് 1,97,34,823 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 83.26 ശതമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,181 പേര്‍ രോഗമുക്തരായി. ഇതില്‍ 72.9% പത്ത് സംസ്ഥാനങ്ങളിലാണ്. 37,10,525 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇത്് ആകെ രോഗബാധിതരുടെ 15.65 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 6,426-ന്റെ കുറവുണ്ടായി. 12 സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ 79.67 ശതമാനവും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. പത്തുസംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 72.42 ശതമാനവും.

ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. 46,781 പേര്‍. കേരളത്തില്‍ 39,998 ഉം കര്‍ണാടകത്തില്‍ 43,529 ഉംകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയതലത്തില്‍ മരണനിരക്ക് നിലവില്‍ 1.09% ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,120 മരണം രേഖപ്പെടുത്തി. ഇതില്‍ 74.3 ശതമാനം പത്തു സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (816 മരണം). കര്‍ണാടകത്തില്‍ 516 പേരും മരിച്ചു.
****



(Release ID: 1718272) Visitor Counter : 187