പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎം -കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും
Posted On:
13 MAY 2021 1:15PM by PIB Thiruvananthpuram
പിഎം -കിസാൻ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡു വിതരണത്തിന് പ്രധാനമന്ത്രി നാളെ (മെയ് 14 ന്) തുടക്കം കുറിക്കും. നാളെ രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കൈമാറ്റത്തിന് തുടക്കം കുറിക്കുക. 9 .5 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് 19,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തും. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
പിഎം -കിസാൻ പദ്ധതിയെ കു റിച്ച് :
പിഎം-കിസാൻ പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യം.ലഭ്യമാകും. 2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നൽകുക. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. ഈ പദ്ധതിയിൽ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
****
(Release ID: 1718253)
Visitor Counter : 220
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada