ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങളുടെ ദ്രുതഗതിയിലുള്ള വിന്യാസം/വിതരണം സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കോവിഡ് പരിചരണത്തിനുള്ള തൃതീയ വൈദ്യ സഹായ സംവിധാനം ശക്തിപ്പെടുത്തുന്നു
Posted On:
12 MAY 2021 2:53PM by PIB Thiruvananthpuram
വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ് അന്താരാഷ്ട്ര സംഭാവനകളും കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും, ഉപകരണങ്ങളുടെ സഹായവും സ്വീകരിക്കുന്നു. ഇത്തരത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോള സഹായങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ എത്തിക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ സുഗമമായി സഹകരിച്ചു വരികയാണ്.
2021 ഏപ്രിൽ 27 മുതൽ 2021 മെയ് 11 വരെ, 9,284 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 7,033 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 5,933 വെന്റിലേറ്ററുകൾ/ബൈ പിഎപി; ഏകദേശം 3.44L റെംഡെസിവിർ വൈലുകൾ എന്നിവ റോഡ്, ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.
2021 മെയ് 11ന് യുകെ, ഈജിപ്ത്, കുവൈറ്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
ഓക്സിജൻ കോൺസെൻട്രേറ്റർ - 30+50 = 80ഓക്സിജൻ സിലിണ്ടർ - 300+1290=1590വെന്റിലേറ്ററുകൾ/BiPAP/CPAP - 20
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ്. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.
***
(Release ID: 1718070)
Visitor Counter : 249