ഊര്‍ജ്ജ മന്ത്രാലയം

രാജ്യത്തെ ഓക്സിജൻ പവർ പ്ലാന്റുകളിൽ 24 മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള സജീവ നടപടികളുമായി ഊർജ മന്ത്രാലയം

Posted On: 12 MAY 2021 11:57AM by PIB Thiruvananthpuram

ആശുപത്രികളിലും വീടുകളിലും ചികിത്സയിലുള്ള രോഗികൾക്ക് കൂടുതൽ ഓക്സിജൻ ആവശ്യമായി വരുന്ന സാഹചര്യത്തിൽ, രാജ്യത്തെ ഓക്സിജൻ പ്ലാന്റുകളിൽ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള സജീവ നടപടികൾ ഊർജ മന്ത്രാലയം സ്വീകരിച്ചു. രാജ്യത്തുടനീളമുള്ള 73 പ്രധാനപ്പെട്ട ഓക്സിജൻ പ്ലാന്റുകളിലേക്കുള്ള വൈദ്യുതി വിതരണം ഊർജ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സ്വീകരിച്ച സജീവ നടപടികൾ താഴെ പറയുന്നു:
       i. പ്രതിദിന അവലോകനം:  ഇത്തരം പ്ലാന്റുകളിലേക്കുള്ള വൈദ്യുതിവിതരണം ഊർജ്ജ മന്ത്രാലയത്തിലെ സെക്രട്ടറി തലത്തിൽ ഓരോ ദിവസവും അവലോകനം ചെയ്തു വരുന്നു.  സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഊർജ സെക്രട്ടറിമാർ, CMD,POSOCO (പവർ  സിസ്റ്റം  ഓപ്പറേഷൻ  കോർപറേഷൻ) എന്നി വരും ഓരോ കേന്ദ്രങ്ങളിലെയും സാഹചര്യങ്ങളടിസ്ഥാനമാക്കിയുള്ള  ഈ  പരിശോധനയിൽ പങ്കെടുക്കുന്നു. 

     ii. കൺട്രോൾ റൂമിന്റെ 24 മണിക്കൂറുമുള്ള പ്രവർത്തനം: REC ലിമിറ്റഡിൽ ഒരു ഇന്റെർണൽ   കണ്ട്രോൾ  ഗ്രൂപ്പിനും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്സിജൻ പ്ലാന്റ് കൺട്രോൾ റൂമിനും രൂപം നൽകിയിട്ടുണ്ട്. രാജ്യത്തെ ഓക്സിജൻ പ്ലാന്റുകളിൽ 24 മണിക്കൂറും വൈദ്യുത വിതരണം ഉറപ്പാക്കാനും, എന്തെങ്കിലും തടസ്സം നേരിടുന്ന പക്ഷം അത് അടിയന്തരമായി പരിഹരിക്കാനും നടപടികൾ സ്വീകരിക്കപ്പെടുന്നുണ്ട്  എന്നത് ഉറപ്പാക്കാനായി രാജ്യത്തെ ഓക്സിജൻ പ്ലാന്റ് നോഡൽ ഓഫീസർമാരുമായി 24 മണിക്കൂറും ഇവർ ബന്ധം പുലർത്തുന്നു. 

  iii . 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കൽ: ഓക്സിജൻ പ്ലാന്റുകളിലേക്കുള്ള തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ഉപകാരപ്രദമായ മികച്ച മാതൃകകൾ സ്വീകരിക്കുന്നത് സംബന്ധിച്ചു  സംസ്ഥാനങ്ങൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

     iv. വൈദ്യുതി വിതരണം സംബന്ധിച്ച് ടെക്നിക്കൽ ഓഡിറ്റും, പ്രശ്നപരിഹാര നടപടികളുടെ സജീവമായ  നടപ്പാക്കലും.

 ടെക്നിക്കൽ ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളോട്, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനായി സംസ്ഥാന ഭരണകൂടം സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഊർജ്ജ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തങ്ങളുടെ അധികാര പരിധിയിൽപ്പെട്ട ഓക്സിജൻ പ്ലാന്റുകളിൽ വൈദ്യുതി ലഭ്യമാക്കുന്ന സബ്  സ്റ്റേഷനുകളിൽ ആവശ്യമായ  അറ്റകുറ്റപ്പണികൾ നടത്തുന്നത് സംബന്ധിച്ച കത്ത്  DVC യ്ക്കും അയച്ചിട്ടുണ്ട്. 

 

***


(Release ID: 1718059) Visitor Counter : 228