രാസവസ്തു, രാസവളം മന്ത്രാലയം

മ്യൂക്കർമൈക്കോസിസിനെതിരെ പോരാടുന്നതിന് ആംഫോട്ടെറിസിൻ -ബി ലഭ്യത വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുന്നു.

Posted On: 12 MAY 2021 12:10PM by PIB Thiruvananthpuram

 കോവിഡ്  വന്നതിനു ശേഷം ചിലരിൽ കാണാറുള്ള സങ്കീർണതയായ മ്യൂക്കർമൈക്കോസിസിന്  പ്രതിവിധിയായി ഡോക്ടറന്മാർ   ആംഫോട്ടെറിസിൻ -ബി ധാരാളമായിനിർദ്ദേശിക്കുന്നതിനാൽ  പല സംസ്ഥാനങ്ങളിലും അവയുടെ ആവശ്യകത  പെട്ടന്ന് വർധിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .അതിനാൽ  ഈ മരുന്നിന്റെ  ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഭാരത സർക്കാർ  ഔഷധ നിർമ്മാതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു..ഈ മരുന്നിന്റെ അധിക ഇറക്കുമതിയും ആഭ്യന്തര ഉൽ‌പാദനവും വർദ്ധിക്കുന്നതിലൂടെ വിതരണ നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.. നിർമ്മാതാക്കൾ / ഇറക്കുമതിക്കാർ എന്നിവരുടെ പക്കലുള്ള  നിലവിലെ സ്റ്റോക്കിന്റെ അവസ്ഥ, ആംഫോട്ടെറിസിൻ -ബി യുടെ ഡിമാൻഡ് രീതി,  എന്നിവ അവലോകനം ചെയ്ത ശേഷം,2021 മെയ് 10 മുതൽ മെയ് 31 വരെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന വിതരണത്തെ അടിസ്ഥാനമാക്കി  ഫാർമ വകുപ്പ് 2021 മെയ് 11 ന്, സംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി   ഈ മരുന്ന് അനുവദിച്ചിരുന്നു .സർക്കാർ, സ്വകാര്യ ആശുപത്രികൾ, ആരോഗ്യ പരിപാലന ഏജൻസികൾ എന്നിവയ്ക്കിടയിൽഈ മരുന്നിന്റെ  തുല്യമായ വിതരണം  ഉറപ്പുവരുത്താനായി   ഒരു സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.   ഈ വിഹിതത്തിൽ നിന്ന് മരുന്ന് ലഭിക്കുന്നതിന് സ്വകാര്യ, സർക്കാർ ആശുപത്രികൾക്കായുള്ള  ഒരു ‘പോയിന്റ് ഓഫ് കോൺടാക്റ്റ്’ സംസ്ഥാനത്ത് പരസ്യപ്പെടുത്താനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.വിതരണത്തിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള  ക്രമീകരണങ്ങൾ നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി നിരീക്ഷിക്കുന്നതാണ്. 

 

***
IE.

 



(Release ID: 1717948) Visitor Counter : 257