ധനകാര്യ മന്ത്രാലയം

25 സംസ്ഥാനങ്ങളിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കായി കേന്ദ്രം 8923.8 കോടി രൂപ അനുവദിച്ചു; കേരളത്തിന് 240.6 കോടി രൂപ

Posted On: 09 MAY 2021 10:35AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി, മെയ് 9, 2021
 
25 സംസ്ഥാനങ്ങളിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ധനവിനിയോഗ വകുപ്പ് ഇന്നലെ 8,923.8 കോടി രൂപ സഹായധനം അനുവദിച്ചു. ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ മൂന്ന് തലങ്ങളിലുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കാണ് സഹായധനം അനുവദിച്ചിരിക്കുന്നത്.

പ്രാദേശിക ആവശ്യകതകൾ നേരിടുന്നതിനുള്ള 2021-22 വർഷത്തെ ‘അൺടൈഡ് ഗ്രാന്റിന്റെ" ആദ്യ ഗഡുവാണ് ശനിയാഴ്ച അനുവദിച്ചത്. കോവിഡ്-19 മഹാമാരിയെ നേരിടുന്നതിന് ആവശ്യമായ വിവിധ പ്രതിരോധ നടപടികൾക്കും, സമാശ്വാസ നടപടികൾക്കുമായി തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഈ സഹായ ധനം വിനിയോഗിക്കാം.

15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പ്രകാരം, അൺടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡു 2021 ജൂൺ മാസത്തിലാണ് സംസ്ഥാനങ്ങൾക്ക് നല്കേണ്ടിയിരുന്നത്. എന്നാൽ, പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ ശുപാർശയുടെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിലാണ് നിശ്ചിത സമയക്രമത്തിന് മുമ്പ് തന്നെ സഹായധനം അനുവദിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചത്.

(Release ID: 1717361) Visitor Counter : 292