ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര സർക്കാർ ഇതുവരെ 17.49 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് സൗജന്യമായി നൽകി.
Posted On:
08 MAY 2021 10:45AM by PIB Thiruvananthpuram
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ 84 ലക്ഷത്തിലധികം ഡോസുകൾ ഇപ്പോഴും ലഭ്യമാണ്
അടുത്ത 3 ദിവസത്തിനുള്ളിൽ 53 ലക്ഷത്തിലധികം ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കും.
“സർക്കാരുകളുടെ സമ്പൂർണ്ണ സഹകരണം ” എന്ന സമീപനത്തിലൂന്നി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കി കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് കേന്ദ്ര സർക്കാർ നേതൃത്വം നൽകുകയാണ്. മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രങ്ങളിൽ പ്രധാനം വാക്സിനേഷനാണ്. (പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയാണ് മാറ്റ് നാല് ഘടകങ്ങൾ) .
ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ സാർവത്രിക കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതൽ ആരംഭിച്ചു. അർഹതയുള്ള പുതിയ ജനവിഭാഗങ്ങൾക്ക് ഏപ്രിൽ 28 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. കോവിൻ (CoWIN) പോർട്ടലിൽ (cowin.gov.in) നേരിട്ടോ അരോഗ്യസേതു അപ്ലിക്കേഷൻ വഴിയോ അർഹതയുള്ള ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കേന്ദ്ര സർക്കാർ ഇതുവരെ 17.49 കോടിയിലധികം വാക്സിൻ ഡോസുകൾ (17,49,57,770) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി.ഇതിൽ പാഴായതുൾപ്പടെ 16,65,49,583 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കിയിരിക്കുന്നത്.(ഇന്ന് രാവിലെ 8 മണിക്ക് ലഭ്യമായ കണക്കുകൾ പ്രകാരം).
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കൽ 84 ലക്ഷത്തിലധികം ഡോസുകൾ ഇപ്പോഴും ലഭ്യമാണ്.സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കണക്കിൽപ്പെടുത്താത്തതിനാലാണ് വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) വാക്‌സിൻ സ്റ്റോക്കില്ലാത്ത സംസ്ഥാനങ്ങൾ കാണിക്കുന്നത്.
കൂടാതെ, അടുത്ത 3 ദിവസത്തിനുള്ളിൽ 53 ലക്ഷത്തിലധികം (53,25,000) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കും.
(Release ID: 1717357)
Visitor Counter : 197