ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആഗോള സഹായമായി ലഭിച്ച 14 ഓക്‌സിജന്‍ പ്ലാന്റുകളും 3 ലക്ഷത്തിലധികം കുപ്പി റെംഡെസിവിര്‍ മരുന്നുകളും ഉള്‍പ്പെടെയുള്ളവ കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണപ്രദേശങ്ങളിലേക്കും അയച്ചു
രാജ്യത്ത് വാക്‌സിനേഷന്‍ ലഭ്യമായത് 17 കോടിയോളം പേര്‍ക്ക്
18-44 പ്രായപരിധിയിലുള്ള 17.8 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള 3.8 ലക്ഷമുള്‍പ്പെടെ രോഗമുക്തരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധന
Posted On:
09 MAY 2021 12:01PM by PIB Thiruvananthpuram
ആഗോള മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ അനിതരസാധാരണമായി ഉണ്ടായ രോഗപ്പകര്‍ച്ചയില്‍, വെല്ലുവിളികളും ആവശ്യങ്ങളും നേരിടുന്നതില്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് ആഗോള സമൂഹത്തിന്റെ പിന്തുണ തുടരുന്നു. ആഗോള സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഫലപ്രദമായും വേഗത്തിലും വിതരണം ചെയ്യുന്നതായി കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പുവരുത്തുന്നു.
6608 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 3856 ഓക്‌സിജന്‍ സിലിന്‍ഡറുകള്‍, 14 ഓക്‌സിജന്‍ പ്ലാന്റുകള്‍, 4330 വെന്റിലേറ്ററുകള്‍/ബൈ പാപ്/സി പാപ്, 3 ലക്ഷത്തിലധികം കുപ്പി റെംഡെസിവിര്‍ മരുന്ന് എന്നിവ ഇതിനകം വിതരണം ചെയ്തു.
രാജ്യവ്യാപകമായി കോവിഡ് 19 പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ മൂന്നാം ഘട്ടം വ്യാപിപ്പിച്ചതോടെ, രാജ്യത്ത് പ്രതിരോധ കുത്തിവയ്‌പെടുത്തവരുടെ എണ്ണം 16.94 കോടി കഴിഞ്ഞു.
എച്ച്‌സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 95,41,654
രണ്ടാം ഡോസ് 64,63,620
എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 1,39,43,558
രണ്ടാം ഡോസ് 77,32,072
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 77,32,072
45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 5,50,75,720
രണ്ടാം ഡോസ് 64,09,465
60നുമേല്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 5,36,34,743
രണ്ടാം ഡോസ് 1,48,53,962
ആകെ 16,94,39,663
രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസുകളുടെ 66.78 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്.
18-44 പ്രായപരിധിയിലുള്ള 2,94,912 ഗുണഭോക്താക്കളാണ് ഇന്ന് ആദ്യ ഡോസ് വാക്‌സിനെടുത്തത്. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 17,84,869 പേരാണ് 30 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശങ്ങളിലായി വാക്‌സിന്‍ സ്വീകരിച്ചത്. ചുവടെ നല്‍കിയിരിക്കുന്ന പട്ടികയില്‍ 18-44 പ്രായപരിധിയിലുള്ളവര്‍ സ്വീകരിച്ച വാക്‌സിന്‍ ഡോസുകളുടെ വിവരം ലഭ്യമാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെപ്പേര്‍ക്ക് പ്രതിരോധ കുത്തിവയ്‌പെടുത്തു.
വാക്‌സിനേഷന്‍ ഡ്രൈവിന്റെ 113-ാം ദിവസം (2021 മെയ് 8) 20,23,532 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. 16,722 സെഷനുകളിലായി 8,37,695 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. 11,85,837 ഗുണഭോക്താക്കള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
തീയതി: 2021 മെയ് 8 (113-ാം ദിവസം)
എച്ച്‌സിഡബ്ല്യുമാര്‍
ആദ്യ ഡോസ് 18,043
രണ്ടാം ഡോസ് 32,260
എഫ്എല്‍ഡബ്ല്യുമാര്‍
ആദ്യ ഡോസ് 75,052
രണ്ടാം ഡോസ് 82,798
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 2,94,912
45നും 60നും ഇടയില്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 3,25,811
രണ്ടാം ഡോസ് 5,23,299
60 വയസിനു മുകളിലുള്ളവര്‍
ആദ്യ ഡോസ് 1,23,877
രണ്ടാം ഡോസ് 5,47,480
ആകെ നേട്ടം
ആദ്യ ഡോസ് 8,37,695
രണ്ടാം ഡോസ് 11,85,837
രാജ്യത്താകെ രോഗമുക്തരായത് 1,83,17,404 പേരാണ്. ദേശീയ രോഗമുക്തി നിരക്ക് 82.15 ശതമാനം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,86,444 പേര്‍ രോഗമുക്തരായി.
ഇതില്‍ 75.75% പത്ത് സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,03,738 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 71.75 ശതമാനവും.
ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. 56,578 പേര്‍. കര്‍ണാടകത്തില്‍ 47,563 ഉം കേരളത്തില്‍ 41,971 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്താകെ ഇതിനകം 30.22 കോടി പരിശോധനകളാണ് നടത്തിയത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 21.64.
രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 37,36,648 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 16.76% ആണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 13,202-ന്റെ കുറവുണ്ടായി.
പതിമൂന്ന് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 82.94 ശതമാനവും.
ദേശീയതലത്തില്‍ മരണനിരക്ക് കുറയുകയാണ്. നിലവില്‍ ഇത് 1.09% ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,092 മരണം രേഖപ്പെടുത്തി.
ഇതില്‍ 74.93 ശതമാനം പത്തു സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് മഹാരാഷ്ട്രയിലാണ് (864 മരണം). കര്‍ണാടകത്തില്‍ 482 പേരും മരിച്ചു.
20 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷത്തിലെ മരണസംഖ്യ ദേശീയ ശരാശരിയേക്കാള്‍ (176) കുറവാണ്.
16 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ദശലക്ഷത്തിലെ മരണസംഖ്യ ദേശീയ ശരാശരിയേക്കാള്‍ കൂടുത ലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നാല് സംസ്ഥാനങ്ങളുണ്ട്/കേന്ദ്രഭരണ പ്രദേശങ്ങളുണ്ട്. ഡി&ഡി & ഡി&എന്‍, അരുണാചല്‍ പ്രദേശ്, മിസോറം, ലക്ഷദ്വീപ് എന്നിവയാണ് ഇവ.
*****
(Release ID: 1717204)
Visitor Counter : 228