സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

യുഡിഐഡി പോർട്ടൽ വഴി ഭിന്നശേഷിയ്ക്കുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ 2021 ജൂൺ ഒന്നുമുതൽ നിർബന്ധമാക്കി

Posted On: 06 MAY 2021 2:50PM by PIB Thiruvananthpuram



ന്യൂഡൽഹിമെയ് 06, 2021

വികലാംഗ ശാക്തീകരണ വകുപ്പ് (DEPwD), 05.05.2021 തീയതി പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം SO 1736 (E) പ്രകാരം എല്ലാ സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ഓൺലൈൻ മാർഗം യുഡിഐഡി പോർട്ടൽ ഉപയോഗിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നത് നിർബന്ധമാക്കുന്നു. 2021 ജൂൺ ഒന്നുമുതൽ ആണ് നിർബന്ധമാക്കിയത്.  

യുഡിഐഡി പദ്ധതി 2016 മുതൽ നടപ്പിലാക്കി വരുന്നുയുഡിഐഡി പോർട്ടലിൽ (www.swavlambancard.gov.inപ്രവർത്തിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും ബന്ധപ്പെട്ട അധികാരികൾക്ക് DEPwD പരിശീലനം നൽകിഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന് സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും മതിയായ സമയം നൽകിയിട്ടുണ്ട്.

01.06.2021 മുതൽ ഭിന്നശേഷി സർട്ടിഫിക്കേഷന്റെ പൂർണ ഡിജിറ്റൈസേഷൻ ഇത് ഉറപ്പാക്കുംകൂടാതെപാൻ-ഇന്ത്യ സാധുത കൈവരിക്കുന്നതിന്, സർട്ടിഫിക്കറ്റിന്റെ വിശദമായുള്ള പരിശോധന നടത്തുന്നതിനും ഭിന്നശേഷിക്കാരുടെ പ്രയോജനത്തിനായി പ്രക്രിയ ലളിതമാക്കുന്നതിനും സംവിധാനം വഴി ഒരുക്കുന്നു.

 

RRTN/SKY

 

*****


(Release ID: 1716528) Visitor Counter : 279