പരിസ്ഥിതി, വനം മന്ത്രാലയം

കോവിഡ് ബാധിച്ച ഏഷ്യൻ സിംഹങ്ങൾ ഹൈദരാബാദ് മൃഗശാലയിൽ സുഖം പ്രാപിച്ചുവരുന്നു

ജനിതക വ്യതിയാനം മൂലമല്ല അണുബാധയെന്ന് സാമ്പിളുകളുടെ വിശകലനത്തിൽ വ്യക്തമായി

മൃഗങ്ങൾക്ക് രോഗം മനുഷ്യരിലേക്ക് പകരാൻ കഴിയുമെന്നതിന് വസ്തുതാപരമായ തെളിവുകളൊന്നുമില്ല

प्रविष्टि तिथि: 04 MAY 2021 3:28PM by PIB Thiruvananthpuram

കോവിഡ് ബാധിച്ച് ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ  കഴിയുന്ന എട്ട്  ഏഷ്യൻ സിംഹങ്ങൾ  സുഖം പ്രാപിച്ചു വരുന്നു. ഈ മാസം നാലിനാണ്  സാമ്പിളുകളുടെ പരിശോധനയിൽ ഇവ രോഗബാധിതരാണെന്ന് തെളിഞ്ഞത്. ജനിതക വ്യതിയാനം മൂലമല്ല  അണുബാധയെന്ന്  സാമ്പിളുകളുടെ കൂടുതൽ വിശകലനത്തിൽ വ്യക്തമായി. മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാർക്ക് ആവശ്യമായ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.

ലോകത്ത് ഇതര ഭാഗങ്ങളിൽ കഴിഞ്ഞ വർഷം കോവിഡ് പോസിറ്റീവായ മൃഗങ്ങളുമായുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, മൃഗങ്ങൾക്ക് രോഗം മനുഷ്യരിലേക്ക് പകരാൻ കഴിയുമെന്നതിന് വസ്തുതാപരമായ തെളിവുകളൊന്നുമില്ല.

*****


(रिलीज़ आईडी: 1715925) आगंतुक पटल : 313
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Tamil , Telugu