പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു

Posted On: 03 MAY 2021 2:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്  ശ്രീമതി  ഹർസല വോൺ ഡെർ ലെയ്‌നുമായി തമ്മിൽ ഇന്ന് ടെലെഫോൺ  സംഭാഷണം നടന്നു, 


കോവിഡ് -19 ന്റെ രണ്ടാം തരംഗം നിയന്ത്രിച്ചു് നിർത്തുന്നതിനുള്ള  ഇന്ത്യയുടെ നിരന്തരമായ ശ്രമങ്ങൾ ഉൾപ്പെടെ, ഇന്ത്യയിലും   യൂറോപ്യൻ യൂണിയനിലും  നിലവിലുള്ള    കോവിഡ്-19 അവസ്ഥയെക്കുറിച്ചും  ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനല്ല സഹായം  വേഗത്തിൽ  സമാഹരിച്ചതിന് പ്രധാനമന്ത്രി മോദി യൂറോപ്യൻ യൂണിയനെയും അതിന്റെ അംഗരാജ്യങ്ങളെയും അഭിനന്ദിച്ചു.

ജൂലൈയിലെ അവസാന ഉച്ചകോടിക്ക് ശേഷം ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിൽ  വർധിച്ച  ഗതിവേഗം ദൃശ്യമാണെന്ന്  അവർ അഭിപ്രായപ്പെട്ടു. 2021 മെയ് 8 ന് വെർച്വൽ ഫോർമാറ്റിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഇയു ലീഡേഴ്‌സ് യോഗം   ഇന്ത്യ-ഇയു  ബഹുമുഖ ബന്ധത്തിന് പുതിയ വേഗം നൽകാനുള്ള ഒരു സുപ്രധാന അവസരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. 

ഇന്ത്യ-ഇയു നേതാക്കളുടെ യോഗം ഇയു + 27 ഫോർമാറ്റിലെ ആദ്യ സമ്മേളനമായിരിക്കും, ഇത് ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുപക്ഷത്തിന്റെയും ഒരേപോലുള്ള അഭിലാഷത്തെ പ്രതിഫലിപ്പിയ്ക്കും.


(Release ID: 1715665) Visitor Counter : 203