ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് കോവിഡ് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി
രാജ്യവ്യാപകമായി 29.16 കോടി കോവിഡ് പരിശോധനകൾ നടത്തി
Posted On:
03 MAY 2021 11:08AM by PIB Thiruvananthpuram
രാജ്യവ്യാപകമായി നടത്തിയ കോവിഡ് പരിശോധനകളുടെ ആകെ എണ്ണം ഇന്ന് 29.16 കോടി പിന്നിട്ടു. ഇതുവരെ 29,16,47,037 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,62,93,003 ആയി.
81.77% ആണ് ദേശീയതലത്തിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേർ രോഗമുക്തി നേടി.
പുതുതായി രോഗമുക്തി നേടിയവരിൽ 73.49% വും 10 സംസ്ഥാനങ്ങളിൽനിന്നും
പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 21.19%ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 3,68,147 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, കർണാടക,കേരളം,ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ,ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78% വും.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ - 56,647. കർണാടകയിൽ 37,733 പേർക്കും കേരളത്തിൽ 31,959 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,13,642ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 63,998 പേരുടെ കുറവ് രേഖപ്പെടുത്തി.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ്,തമിഴ്നാട്, പശ്ചിമബംഗാൾ, ബീഹാർ, ഹരിയാന എന്നീ 12 സംസ്ഥാനങ്ങളിലായാണ് ഇന്ത്യയിൽ ആകെ ചികിത്സയിലുള്ള രോഗികളുടെ 81.46% വും.
ദേശീയതലത്തിലെ മരണനിരക്ക് തുടർച്ചയായി കുറഞ്ഞു വരുന്നു ,നിലവിൽ ഇത് 1.10% ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 3417 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 74.54 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 669. ഡൽഹിയിൽ 407 പേരുടെയും ഉത്തർപ്രദേശിൽ 288 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിൽ 3 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ദാമൻ &ദിയു ദാദ്ര &നഗർഹവേലി, ലക്ഷദ്വീപ്, അരുണാചൽപ്രദേശ് എന്നിവയാണവ .
(Release ID: 1715623)
Visitor Counter : 266
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu